വേൾഡ് കപ്പിനുള്ള മൂന്ന് സ്ഥാനങ്ങൾക്ക് വേണ്ടി 7 പേരുടെ പോരാട്ടം,തീരുമാനമെടുക്കാൻ സ്‌കലോണി!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.26 പേരെ ഒരു ടീമിന്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള അനുമതി ഇപ്പോൾ ഫിഫ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ 26 താരങ്ങളെ നിശ്ചയിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പരിശീലകരുള്ളത്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയും ഒരു അന്തിമ സ്‌ക്വാഡിനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. നിലവിൽ മൂന്ന് സ്ഥാനങ്ങളാണ് സ്‌കലോണിക്ക് തലവേദന സൃഷ്ടിക്കുന്നത്. 7 താരങ്ങളാണ് ആ സ്ഥാനങ്ങൾക്ക് വേണ്ടി പോരാടുന്നത്.tyc സ്പോർട്സാണ് ഈയൊരു വിശകലനം നടത്തിയിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ആദ്യമായി ഗോൾകീപ്പർ പൊസിഷനാണ്.എമിലിയാനോ മാർട്ടിനസ്,ഫ്രാങ്കോ അർമാനി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ വരിക.മൂന്നാം ഗോൾകീപ്പർ ആരാവും എന്നുള്ളതിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.ജെറോണിമോ റുള്ളി,യുവാൻ മുസ്സോ എന്നിവരാണ് ഈ സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നത്. രണ്ടുപേരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണെന്ന് tyc റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇനി പ്രതിരോധനിരയിലേക്ക് വരാം. ഒരു സ്ഥാനത്തിന് വേണ്ടി നിലവിൽ മൂന്ന് പേരാണ് പോരാടി കൊണ്ടിരിക്കുന്നത്.യുവാൻ ഫോയ്ത്ത്,ലുകാസ് മാർട്ടിനസ് ക്വാർട്ട,മാർക്കോസ് സെനസി എന്നിവരാണ് ഈ താരങ്ങൾ. ഇവരിൽ ആരെ സ്‌കലോണി ഉൾപ്പെടുത്തുമെന്നുള്ളത് സംശയം നിലനിൽക്കുന്ന ഒരു കാര്യമാണ്.പക്ഷെ യുവാൻ ഫോയ്ത്തിനാണ് കൂടുതൽ മുൻഗണന എന്നാണ് TYC പറഞ്ഞുവെക്കുന്നത്.

ഇനി മുന്നേറ്റ നിരയിലേക്ക് വരാം. ഒരു പൊസിഷന് വേണ്ടി രണ്ട് താരങ്ങൾ നിലവിൽ പോരാട്ടം നടത്തുന്നുണ്ട്.പൗലോ ഡിബാല,എയ്ഞ്ചൽ കൊറേയ എന്നിവരിൽ ആരെ ഉൾപ്പെടുത്തും എന്നുള്ള കാര്യത്തിൽ സംശയങ്ങളുണ്ട്. ഇനി രണ്ട് പേരെയും ഉൾപ്പെടുത്തണമെങ്കിൽ പ്രതിരോധ നിരയിലെ ഒരു താരത്തെ സ്‌കലോണി ഒഴിവാക്കേണ്ടി വന്നേക്കും.

ഈ ഏഴ് താരങ്ങളാണ് ഇപ്പോൾ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നത്.ഏതായാലും സ്‌കലോണി ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് അർജന്റൈൻ ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *