വേൾഡ് കപ്പിനുള്ള പോർച്ചുഗൽ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും?

വരുന്ന ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫുട്ബോൾ ആരാധകർ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് വേൾഡ് കപ്പിനെ നോക്കി കാണുന്നത്. ഓരോ ടീമുകളും തങ്ങളുടെ സ്‌ക്വാഡുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് നിലവിലുള്ളത്.

ഇന്നലെയായിരുന്നു ബ്രസീൽ വേൾഡ് കപ്പിനുള്ള തങ്ങളുടെ ടീം പ്രഖ്യാപിച്ചത്.വളരെ കരുത്തുറ്റ ഒരു ടീം തന്നെയാണ് ബ്രസീൽ പുറത്ത് വിട്ടിട്ടുള്ളത്. മറ്റൊരു ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീന വരുന്ന പതിനാലാം തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പർ താരങ്ങൾക്ക് പരിക്കേറ്റതാണ് അർജന്റീനയുടെ പ്രഖ്യാപനം വൈകിക്കുന്നത്.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ടീമിന്റെ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും എന്നുള്ളത് അദ്ദേഹത്തിന്റെ ആരാധകർ ആവേശത്തോടെ നോക്കുന്ന ഒരു കാര്യമാണ്. വരുന്ന വ്യാഴാഴ്ചയാണ് പോർച്ചുഗലിന്റെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ്‌ പോർച്ചുഗീസ് ടീം പ്രഖ്യാപിക്കുക. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഈ സ്‌ക്വാഡ് പ്രഖ്യാപനം വീക്ഷിക്കാൻ സാധിക്കുക.

ഒരുപിടി സൂപ്പർതാരങ്ങളെ ലഭ്യമായിട്ടുള്ള ടീമാണ് പോർച്ചുഗൽ.ക്രിസ്റ്റ്യാനോ റൊണാൾഡോ,ബ്രൂണോ ഫെർണാണ്ടസ്,ജോവോ ഫെലിക്സ് തുടങ്ങിയ നിരവധി സൂപ്പർതാരങ്ങളെ പോർച്ചുഗലിന് ലഭ്യമാണ്. എന്നിരുന്നാൽ പോലും പ്ലേ ഓഫ് കളിച്ചു കൊണ്ടാണ് പോർച്ചുഗൽ വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നത്. പ്രകടനം മെച്ചപ്പെടുത്തുകയാണെങ്കിൽ വലിയ സാധ്യതയുള്ള ടീമുകളിൽ ഒന്ന് തന്നെയാണ് പോർച്ചുഗൽ.

Leave a Reply

Your email address will not be published. Required fields are marked *