വേൾഡ് കപ്പിനുള്ള അർജന്റൈൻ ടീമിൽ ഉൾപ്പെടുത്തില്ല എന്ന് പരിശീലകൻ പറഞ്ഞത് വേദനിപ്പിച്ചു : ലൗറ്ററോ മാർട്ടിനസ്
കഴിഞ്ഞ 2018ലെ റഷ്യൻ വേൾഡ് കപ്പിൽ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല. ഈ വേൾഡ് കപ്പിനുള്ള ടീമിൽ ഇടം നേടാൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസിന് സാധിച്ചിരുന്നില്ല.അന്നത്തെ പരിശീലകനായിരുന്ന ജോർഗെ സാംപോളി ക്രിസ്റ്റൻ പാവോണിനെയായിരുന്നു മുന്നേറ്റ നിരയിലേക്ക് പരിഗണിച്ചിരുന്നത്.
ഏതായാലും റഷ്യൻ വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ ഇടം നേടാൻ സാധിക്കാത്തതിലുള്ള ദുഃഖം ഇപ്പോൾ ലൗറ്ററോ മാർട്ടിനെസ്സ് പങ്കുവെച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പ് ടീമിൽ ഉൾപ്പെടുത്തില്ല എന്നുള്ളത് ജോർഗെ സാംപോളി തന്നെ അറിയിച്ച രീതി വളരെയധികം വേദനിപ്പിച്ചു എന്നാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#SelecciónArgentina Lautaro Martínez y su ausencia en Rusia 2018
— TyC Sports (@TyCSports) October 6, 2022
"Me dolió por cómo había hablado Jorge Sampaoli conmigo", admitió el delantero en la previa del Mundial de Qatar 2022.https://t.co/4OEKAlqxXR
” റഷ്യയുടെ വേൾഡ് കപ്പ് ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു. പരിശീലകൻ എന്നോട് സംസാരിച്ച രീതി എന്നിൽ വളരെയധികം വേദനയുണ്ടാക്കി. എന്നിരുന്നാലും ഞാൻ അദ്ദേഹത്തിന്റെ തീരുമാനം വളരെയധികം ബഹുമാനിച്ചിരുന്നു. മാത്രമല്ല ഞാൻ എപ്പോഴും ടീമിനെ പിന്തുണക്കുകയും ചെയ്തിരുന്നു.അതൊരു ബുദ്ധിമുട്ടേറിയ സമയമായിരുന്നു. കാരണം ആ വേൾഡ് കപ്പ് ടീമിൽ ഇടം നേടുക എന്നുള്ളത് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു” ലൗറ്ററോ പറഞ്ഞു.
ഏതായാലും തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ തൊട്ടടുത്താണ് നിലവിൽ ലൗറ്ററോ ഉള്ളത്. എന്തെന്നാൽ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ സ്ഥാനം ഉറപ്പുള്ള താരമാണ് ലൗറ്ററോ. അർജന്റീനക്ക് വേണ്ടി ആകെ 40 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകൾ നേടിയിട്ടുണ്ട്.