വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ജേഴ്‌സി ലീക്കായി,ചിത്രങ്ങൾ കാണാം!
ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന. സമീപകാലത്തെ മികച്ച പ്രകടനമാണ് അർജന്റീന നടത്തുന്നത്. അതിന്റെ ഫലമായിക്കൊണ്ട് ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കയറാനും അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.
ഏതായാലും വരുന്ന വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ജേഴ്സി പ്രമുഖ ബ്രാൻഡായ അഡിഡാസാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മാത്രമല്ല ഈ ജേഴ്സിയുടെ ചിത്രങ്ങൾ ഇപ്പോൾ ലീക്കാവുകയും ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക മാധ്യമങ്ങളും ഇത് പുറത്തുവിടുകയും ചെയ്തു.
ഹോം ജേഴ്സിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. അർജന്റീനയുടെ പരമ്പരാഗത നിറമായ ആകാശനീലയും വെള്ളയും തന്നെയാണ് ജേഴ്‌സിയുടെ നിറം.കൂടാതെ അഡിഡാസ് തങ്ങളുടെ പുതിയ ലോഗോയും ചേർത്തിട്ടുണ്ട്. അർജന്റീനയുടെ ദേശീയ സിംബലായ Sun of May കഴുത്തിന് പിറകിലായാണ് പതിപ്പിച്ചിട്ടുള്ളത്.
Argentina 2022 World Cup home shirt leaked. https://t.co/KTpWvUHGnW
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 29, 2022
വരുന്ന വേൾഡ് കപ്പിൽ സൗദി അറേബ്യ,മെക്സിക്കോ,പോളണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് നേരിടേണ്ടത്.ലയണൽ സ്കലോണിക്ക് കീഴിൽ മെസ്സിയും സംഘവും തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷകൾ.ഏതായാലും അർജന്റൈൻ ജേഴ്‌സിയുടെ ചിത്രങ്ങൾ താഴെ നൽകുന്നു.







