വേദനയില്ലാതെ ശമനവുമില്ല: പുതിയ സന്ദേശവുമായി നെയ്മർ ജൂനിയർ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ അവസാനമായി കളിച്ച മത്സരം ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടെ നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.ശസ്ത്രക്രിയ വിജയകരമായ പൂർത്തിയായിട്ടുണ്ട്. അതിന്റെ റിക്കവറി പ്രോസസ്സിലാണ് ഇപ്പോൾ നെയ്മർ ജൂനിയർ ഉള്ളത്.

കഴിഞ്ഞ ദിവസം നെയ്മർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി നെയ്മർ റിക്കവറി പ്രോസസ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. നെയ്മർ വേദന അനുഭവിക്കുന്നത് ഈ വീഡിയോയിൽ നിന്നും നമുക്ക് വ്യക്തമാക്കുന്നുണ്ട്.അതിന്റെ ക്യാപ്ഷനായി കൊണ്ട് പ്രചോദനമേകുന്ന വാക്കുകൾ നെയ്മർ ജൂനിയർ പങ്കുവെച്ചിട്ടുണ്ട്. വേദനയില്ലാതെ ശമനവുമില്ല എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേദനയില്ലാതെ ഒരു ശമനവുമില്ല. വീഴാതെ എഴുന്നേൽക്കുന്നതിൽ ഒരു അർത്ഥവുമില്ല. ബുദ്ധിമുട്ടുകൾ ഇല്ലാതെ ഒരു തരണം ചെയ്യലുമില്ല. പൊരുതി കൊണ്ടേയിരിക്കുക “ഇതാണ് നെയ്മർ കുറിച്ചിട്ടുള്ളത്. അദ്ദേഹം പരിക്കിനോട് ഇപ്പോൾ പോരാടിക്കൊണ്ടിരിക്കുകയാണ്.പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് നിലവിൽ നെയ്മർ ജൂനിയറുള്ളത്. അങ്ങനെ തനിക്ക് തിരിച്ചുവരാൻ കഴിയുമെന്നുള്ള ഒരു ശുഭാപ്തി വിശ്വാസമാണ് ഈ ബ്രസീലിയൻ സൂപ്പർ താരം പങ്കുവെച്ചിട്ടുള്ളത്.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാലിന്റെ താരമാണ് നെയ്മർ ജൂനിയർ. എന്നാൽ ഈ സീസണിൽ ഇനി താരം കളിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നിലവിൽ ബ്രസീലിലാണ് നെയ്മർ തന്റെ റിക്കവറി പ്രോസസ് തുടർന്നുകൊണ്ടിരിക്കുന്നത്. അടുത്ത കോപ്പ അമേരിക്കക്ക് മുന്നേ എങ്കിലും നെയ്മർ തന്റെ പൂർണ്ണ ഫിറ്റ്നസും ഫോമും വീണ്ടെടുത്തുകൊണ്ട് സജ്ജനാകും എന്നുള്ള പ്രതീക്ഷയിലാണ് ബ്രസീലിയൻ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *