വീണ്ടും മാറ്റങ്ങൾ വരുത്താൻ സ്കലോനി, അർജന്റീന ഹോളണ്ടിനെതിരെ ഇറങ്ങുക ഈ നിരയുമായി!

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ കരുത്തരായ ഹോളണ്ടാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു പോരാട്ടം അരങ്ങേറുക.കരുത്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനാൽ ഒരു മികച്ച മത്സരം കാണാൻ കഴിയുമെന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു പിടി സൂപ്പർ താരങ്ങളുമായാണ് രണ്ട് ടീമുകളും ഈ മത്സരത്തിന് വരുന്നത്.

എന്നാൽ ഈ മത്സരത്തിനു മുന്നേ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് ചില ആശങ്കകൾ ഉണ്ട്. അതായത് മധ്യനിരയിലെ സൂപ്പർ താരമായ റോഡ്രിഗോ ഡി പോളിന് പരിക്കിന്റെ ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തെ ലഭ്യമായിട്ടില്ലെങ്കിൽ സ്കലോനി മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കും.

ഏതായാലും ഇന്നലത്തെ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഒരു സാധ്യത ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം. ഗോൾ കീപ്പറായി കൊണ്ട് എമിലിയാനോ മാർട്ടിനസ്‌ തന്നെയായിരിക്കും.സെന്റർ ബാക്കുമാരുടെ സ്ഥാനത്ത് റൊമേറോയും ഓട്ടമെന്റിയും ഉണ്ടാവും.

വലതു വിങ്ങിൽ മൊളീനക്ക് പകരം മോന്റിയേലും ഇടതുവിങ്ങിൽ അക്കൂഞ്ഞക്ക് പകരം ടാഗ്ലിയാഫിക്കോയും ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മിഡ്‌ഫീൽഡിൽ ഡി പോളിന്റെ സ്ഥാനത്ത് പരേഡസായിരിക്കും.കൂടെ എൻസോ ഫെർണാണ്ടസും അലക്സിസ് മാക്ക് ആല്ലിസ്റ്ററും ഉണ്ടാവും.മുന്നേറ്റ നിരയിൽ ലയണൽ മെസ്സി,ജൂലിയൻ ആൽവരസ്,ഡി മരിയ എന്നിവരായിരിക്കും ഉണ്ടാവുക.

ഇതാണ് നിലവിൽ ലഭ്യമായിട്ടുള്ള സാധ്യത ഇലവൻ. ഇനിയുള്ള പരിശീലനങ്ങൾക്ക് ശേഷം ഇതിലും സ്കലോനി മാറ്റം വരുത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *