വീണ്ടും ഞെട്ടിച്ച് യമാൽ,സ്പെയിനിന് വിജയം!

ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ വമ്പൻമാരായ സ്പെയിൻ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പെയിൻ സൈപ്രസിനെ തോൽപ്പിച്ചിട്ടുള്ളത്.സൈപ്രസിന്‍റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് സ്പെയിൻ വിജയം ഉറപ്പാക്കിയിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ സ്പാനിഷ് വണ്ടർ കിഡ് ആയ ലാമിനെ യമാൽ ഗോൾ നേടുകയായിരുന്നു.മെറിനോയുടെ പാസ് സ്വീകരിച്ച താരം സൈപ്രസ് പ്രതിരോധനിരയെയും ഗോൾകീപ്പറേയും കബളിപ്പിച്ചുകൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു. 16 വയസ്സു മാത്രമുള്ള ഈ താരം സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി നേടുന്ന രണ്ടാമത്തെ ഗോളാണിത്.ആകെ 3 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 22 മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ ലീഡ് ഉയർത്തുകയായിരുന്നു.6 മിനിറ്റിനു ശേഷം റയൽ മാഡ്രിഡ് താരമായ ഹൊസെലു ഗോൾ കണ്ടെത്തി.ഒയർസബാലായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.ഇങ്ങനെ തുടക്കത്തിൽ തന്നെ മൂന്ന് ഗോളുകൾ നേടി കൊണ്ട് സ്പെയിൻ വിജയം ഉറപ്പാക്കിയിരുന്നു.

7 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് ഉള്ള സ്പെയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. യൂറോ കപ്പിന് അവർ യോഗ്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഇനി അടുത്ത മത്സരത്തിൽ ജോർജിയയാണ് സ്പെയിനിന്റെ എതിരാളികൾ.അവസാനമായി കളിച്ച ഏഴു മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് മിന്നുന്ന ഫോമിലാണ് ഇപ്പോൾ സ്പെയിൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *