വീണ്ടും ഗോളുമായി പക്വറ്റ, പെറുവും കടന്ന് ബ്രസീൽ ഫൈനലിൽ!
തുടർച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിച്ച് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കി കൊണ്ടാണ് ബ്രസീൽ ഫൈനലിന് യോഗ്യത്. ലുകാസ് പക്വറ്റയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. സൂപ്പർ താരം നെയ്മർ ജൂനിയറായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. അർജന്റീന-കൊളംബിയ മത്സരത്തിലെ വിജയികളെയായിരിക്കും ബ്രസീൽ ഫൈനലിൽ നേരിടുക.
BRAZIL ARE HEADED TO THE COPA AMERICA FINAL 🇧🇷 pic.twitter.com/wiDUNe52mJ
— B/R Football (@brfootball) July 6, 2021
നെയ്മർ, റിച്ചാർലീസൺ, എവെർട്ടൻ സെബോളിഞ്ഞ എന്നിവരായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരത്തിന്റെ തുടക്കം മുതലേ ബ്രസീൽ ആക്രമിച്ച് കളിച്ചു. എന്നാൽ പെറു ഗോൾകീപ്പർ ഗലേസിയുടെ മികച്ച പ്രകടനം ബ്രസീലിനെ ഗോൾ നേടുന്നതിൽ നിന്നും തടയുകയായിരുന്നു. പക്ഷേ 34-ആം മിനുട്ടിൽ ബ്രസീൽ പ്രതിരോധപ്പൂട്ട് പൊളിച്ചു. മൂന്ന് ഡിഫൻഡർമാരെ കബളിപ്പിച്ച് നെയ്മർ നൽകിയ പാസ് പക്വറ്റ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ പ്രതീക്ഷക്കൊത്തുയരാൻ ബ്രസീലിന് സാധിച്ചില്ല. എന്നിരുന്നാലും ഈ ഒരു ഗോൾ ലീഡിൽ ബ്രസീൽ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.