വിശ്വരൂപം പുറത്തെടുത്ത് ബ്രസീൽ, പെറു തകർന്ന് തരിപ്പണം!
ബ്രസീൽ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തപ്പോൾ പെറു തകർന്ന് തരിപ്പണമായി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പെറു ബ്രസീലിനോട് തകർന്നടിഞ്ഞത്. ആദ്യപകുതിയിൽ ഒരു ഗോൾ മാത്രമേ വഴങ്ങിയിരുന്നുവൊള്ളൂ എങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ തനി നിറം പുറത്തെടുക്കുകയായിരുന്നു. ബ്രസീലിന് വേണ്ടി സൂപ്പർ താരം നെയ്മർ ജൂനിയർ, അലക്സ് സാൻഡ്രോ, എവെർട്ടൻ റിബയ്റോ, റിച്ചാർലീസൺ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ കോപ്പ അമേരിക്കയിലെ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറ് പോയിന്റോടെ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതെത്തി.
▪️ Two wins
— B/R Football (@brfootball) June 18, 2021
▪️ Seven goals scored
▪️ Zero goals conceded
What a start for Brazil in the 2021 Copa America 🇧🇷 pic.twitter.com/QjLwgnW0m2
നിരവധി മാറ്റങ്ങളോടെയാണ് ടിറ്റെ ആദ്യഇലവൻ പുറത്ത് വിട്ടത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെറു ആധിപത്യം പുലർത്തിയെങ്കിലും 12-ആം മിനുട്ടിൽ അലക്സ് സാൻഡ്രോ ഗോൾ നേടി. ജീസസായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ ഗോളോടെ ബ്രസീൽ ആദ്യപകുതി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സെക്കന്റ് ഹാഫിൽ രണ്ട് മാറ്റാങ്ങൾ ടിറ്റെ വരുത്തിയതോടെ കളി മാറി.എവെർട്ടൻ റിബയ്റോയും റിച്ചാർലീസണും വന്നതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങൾ ഊർജ്ജം കൈവന്നു.68-ആം മിനിറ്റിൽ ഫ്രഡിന്റെ പാസ് സ്വീകരിച്ച നെയ്മർ മനോഹരമായി ഫിനിഷ് ചെയ്തു.89-ആം മിനിറ്റിലാണ് റിബയ്റോയുടെ ഗോൾ പിറക്കുന്നത്.റിച്ചാർലീസണായിരുന്നു താരത്തിന് അസിസ്റ്റ് നൽകിയത്.93-ആം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് റിച്ചാർലീസൺ ഗോൾപട്ടിക പൂർത്തിയാക്കി. വീണിടത്ത് കിടന്നാണ് താരം ഫിനിഷ് ചെയ്തത്.