വിരമിച്ച ഉടനെ അർജന്റൈൻ ടീമിന്റെ പരിശീലകനായി മാറി ടെവസ്!
ഈ മാസം നാലാം തീയതിയായിരുന്നു മുൻ അർജന്റൈൻ സൂപ്പർ താരമായിരുന്നു കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചത്.അർജന്റൈൻ ദേശീയ ടീമിനു വേണ്ടി 76 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ടെവസ്.മാഞ്ചസ്റ്റർ സിറ്റി,യുണൈറ്റഡ്,യുവന്റസ് എന്നിവർക്ക് വേണ്ടിയും ടെവസ് കളിച്ചിട്ടുണ്ട്.
ഏതായാലും പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച 17 ദിവസം പൂർത്തിയാക്കുമ്പോഴും മറ്റൊരു ജോലിയിലേക്ക് ടെവസ് പ്രവേശിച്ചു കഴിഞ്ഞു.അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകൻ ഇനിമുതൽ ടെവസാണ്. റൊസാരിയോ സെൻട്രൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ളത്.
La confesión de #Tevez sobre si tenía ganas de volver a jugar
— TyC Sports (@TyCSports) June 21, 2022
🗣💥 El Apache fue presentado como el nuevo DT de #RosarioCentral e hizo una tajante revelación al hablar de su pasado como futbolista. "Ayer en el entretiempo ya estaba…". 👇https://t.co/sRNC66u11u
” ലോകത്തിലെ ഏറ്റവും കൂടുതൽ പാഷനേറ്റായ ക്ലബ്ബിലേക്ക് സ്വാഗതം കാർലോസ് ടെവസ് ” എന്നാണ് റോസാരിയോ സെൻട്രൽ കുറിച്ചിട്ടുള്ളത്. ഒരു വർഷത്തെ കരാറിലാണ് ടെവസ് ക്ലബുമായി ഒപ്പ് വെച്ചിരിക്കുന്നത്.
ജൂലൈ ഇരുപത്തി നാലാം തീയതിയായിരിക്കും ടെവസ് പരിശീലകനായി കൊണ്ട് അരങ്ങേറ്റം കുറിക്കുക.ജിംനാസിയ ക്ലബ്ബിനെയാണ് റോസാരിയോ നേരിടുക.അദ്ദേഹത്തിന്റെ ടെക്നിക്കൽ സ്റ്റാഫായി കൊണ്ട് സഹോദരന്മാരും കൂടെയുണ്ട്.നിലവിൽ പ്രിമേറ ഡിവിഷനിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 4 പോയിന്റുള്ള റോസാരിയോ 22-ആം സ്ഥാനത്താണ്. 28 ടീമുകളാണ് ആകെ ഡിവിഷനിൽ കളിക്കുന്നത്. ഏതായാലും റോസാരിയോ ടീമിനെ മുന്നോട്ട് കൊണ്ട് വരിക എന്ന ഉത്തരവാദിത്തമാണ് ടെവസിൽ ഉള്ളത്.