വിരമിക്കൽ പിൻവലിച്ചു,58ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരിച്ചുവന്ന് റൊമാരിയോ!

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് റൊമാരിയോ. 1987 മുതൽ 2005 ബ്രസീൽ ദേശീയ ടീമിനുവേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. 1994ലെ വേൾഡ് കപ്പ് ബ്രസീൽ നേടുമ്പോൾ അതിന്റെ ഭാഗമാവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല യൂറോപ്പിലെ പല പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

എഫ്സി ബാഴ്സലോണ, വലൻസിയ,പിഎസ്‌വി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.2009ൽ ബ്രസീലിയൻ ക്ലബ്ബായ അമേരിക്ക RJക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഒടുവിൽ കളിച്ചിരുന്നത്.തുടർന്ന് അവിടെവെച്ച് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു.എന്നാൽ 15 വർഷത്തിനുശേഷം ഇപ്പോൾ അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചിട്ടുണ്ട്.

പ്രൊഫഷണൽ ഫുട്ബോളിലേക്ക് റൊമാരിയോ ഇപ്പോൾ തിരിച്ചു വന്നു കഴിഞ്ഞു. അതായത് അമേരിക്ക RJ എന്ന ക്ലബ്ബിന്റെ പ്രസിഡന്റും ഇദ്ദേഹം തന്നെയാണ്. മാത്രമല്ല ഇദ്ദേഹത്തിന്റെ മകനായ റൊമാരിഞ്ഞോയും ഈ ക്ലബ്ബിൽ തന്നെയാണ് കളിക്കുന്നത്. ഇപ്പോൾ റൊമാ റിയോ സ്വയം ഒരു താരമായി കൊണ്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ അമേരിക്ക RG പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.പക്ഷേ അദ്ദേഹം ലീഗ് മത്സരങ്ങൾ കളിക്കാൻ സാധ്യതയില്ല. മറിച്ച് ഒരു മോട്ടിവേഷന് വേണ്ടിയാണ് അദ്ദേഹം താരമായി കൊണ്ട് തിരിച്ചെത്തിയിരിക്കുന്നത്.

ക്ലബ്ബിലെ മിനിമം വേതനം അദ്ദേഹത്തിന് ലഭിക്കും. എന്നാൽ അത് ചാരിറ്റിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ താൻ പങ്കെടുക്കില്ല എന്ന് റൊമാരിയോ അറിയിച്ചിട്ടുണ്ട്. പക്ഷേ മകനൊപ്പം ഒരുമിച്ച് കളിക്കുക എന്നുള്ളത് തന്നെ സ്വപ്നമാണെന്നും അതുകൊണ്ടുതന്നെ മറ്റുള്ള ചില മത്സരങ്ങളിൽ പങ്കെടുക്കുമെന്നും ഈ ബ്രസീലിയൻ ഇതിഹാസം അറിയിച്ചിട്ടുണ്ട്. നിലവിൽ ബ്രസീലിലെ സെക്കൻഡ് ഡിവിഷനിലാണ് ഈ ക്ലബ്ബ് കളിച്ചുകൊണ്ടിരിക്കുന്നത്.മെയ് പതിനെട്ടാം തീയതിയാണ് സെക്കൻഡ് ഡിവിഷൻ അവിടെ ആരംഭിക്കുക.റൊമാരിയോ ഏതെങ്കിലും പ്രസക്തമല്ലാത്ത ഒരു മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *