വിമർശകർക്ക് വായടക്കാം, അത്ഭുതപ്പെടുത്തുന്ന കണക്കുകളുമായി റിച്ചാർലീസൺ!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീൽ സെർബിയയെ പരാജയപ്പെടുത്തിയപ്പോൾ അവിടെ ഹീറോയായത് മറ്റാരുമല്ല,റിച്ചാർലീസൺ തന്നെയായിരുന്നു. എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. രണ്ട് ഗോളുകളുടെ ബലത്തിലാണ് ബ്രസീൽ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിന്റെ 62ആം മിനുട്ടിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. വിനീഷ്യസിന്റെ ഷോട്ട് സെർബിയൻ ഗോൾകീപ്പർ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് റിച്ചാർലീസൺ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. പിന്നീട് 73ആം മിനിട്ടിലാണ് റിച്ചാർലീസണിന്റെ അമ്പരപ്പിക്കുന്ന അക്രോമബാറ്റിക് ഗോൾ പിറന്നത്.വിനീഷ്യസിന്റെ പാസിൽ നിന്നാണ് ഓവർ ഹെഡ് കിക്ക് വന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അത് മാറുകയായിരുന്നു.
Richarlison for Brazil in 2022:
— Brasil Football 🇧🇷 (@BrasilEdition) November 24, 2022
7 games
9 goals
1 assist
MOTM! 🇧🇷 pic.twitter.com/4yxowVM5ov
പലപ്പോഴും താരത്തിന് വിമർശനങ്ങൾ നൽകേണ്ടി വന്നിരുന്നുവെങ്കിലും ബ്രസീലിന് വേണ്ടി കളിക്കുമ്പോൾ റിച്ചാർലീസൺ വേറെ ലെവലാണ് എന്ന് തന്നെയാണ് കണക്കുകൾ തെളിയിക്കുന്നത്. ബ്രസീലിന് വേണ്ടി അവസാനമായി കളിച്ച 7 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതായത് ബ്രസീൽ ഗോളടിക്കാൻ നല്ല രൂപത്തിൽ ആശ്രയിക്കുന്നത് റിച്ചാർലീസണെ തന്നെയാണ്.
ഇന്നലത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും അദ്ദേഹം തന്നെയാണ് നേടിയിട്ടുള്ളത്. അദ്ദേഹം ഈ പ്രകടനം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കൂടുതൽ ഗോളുകൾ അദ്ദേഹത്തിൽ നിന്നും പിറക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.