വിനീഷ്യസിന്റെ പകരക്കാരൻ ആര്? സ്ഥിരീകരണവുമായി ബ്രസീൽ പരിശീലകൻ!

കോപ്പ അമേരിക്കയിൽ ഇനി നടക്കാനുള്ള അടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ കരുത്തരായ ഉറുഗ്വയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് യെല്ലോ കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.നേരത്തെ ഒരു യെല്ലോ കാർഡ് വഴങ്ങിയതിനാൽ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.അതായത് നാളത്തെ മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.വിനിയുടെ അഭാവത്തിലാണ് ബ്രസീൽ നാളെ കളിക്കുക.

വിനിയുടെ പകരം ആര് ഇറങ്ങും എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഗബ്രിയേൽ മാർട്ടിനെല്ലിക്ക് സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തന്നെ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. യുവ സൂപ്പർ താരം എൻഡ്രിക്കായിരിക്കും മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുക.

അതായത് സെന്റർ സ്ട്രൈക്കർ പൊസിഷനിൽ ആയിരിക്കും എൻഡ്രിക്ക് വരിക.റോഡ്രിഗോ ഇടത് വിങ്ങിലേക്ക് മാറും. വലത് വിങ്ങിൽ റാഫീഞ്ഞ തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങനെയായിരിക്കും ബ്രസീലിന്റെ മുന്നേറ്റ നിര വരിക. ഏതായാലും മിന്നുന്ന ഫോമിൽ കളിക്കുന്ന ഉറുഗ്വയേ മറികടക്കണമെങ്കിൽ ബ്രസീൽ നന്നായി വിയർക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *