വിനി-റോഡ്രിഗോ എന്നിവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു?ഡൊറിവാൽ ജൂനിയർ പറയുന്നു!
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഒരു കടുത്ത പോരാട്ടമാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
ബ്രസീലിന്റെ പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയറുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വിനീഷ്യസും റോഡ്രിഗോയും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.റയൽ മാഡ്രിഡിന്റെ ഈ സൂപ്പർതാരങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ഇതിനുള്ള ഉത്തരം ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നൽകിക്കഴിഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️DORIVAL JÚNIOR:
— Neymoleque | Fan 🇧🇷 (@GingaBonitoHub) March 22, 2024
“My expectations from Vinícius Júnior & Rodrygo? They already have a very good coexistence. Real Madrid being a huge club with such high demands definitely leaves them prepared for all of this. They already played a World Cup, played high level tournaments… pic.twitter.com/XQEbmjLjMp
” പരസ്പരം കളിച്ചു പരിചയമുള്ള രണ്ട് മികച്ച താരങ്ങളാണ് വിനിയും റോഡ്രിഗോയും. റയൽ മാഡ്രിഡ് ഒരു വലിയ ക്ലബാണ്,അവിടുത്തെ ഡിമാൻഡ് വളരെയധികം ഉയർന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങൾക്ക് അവർ ഓൾറെഡി തയ്യാറെടുത്ത് കഴിഞ്ഞതാണ്.രണ്ടുപേർക്കും വേൾഡ് കപ്പിൽ കളിച്ച പരിചയമുണ്ട്. മികച്ച എതിരാളികൾക്കെതിരെ ഹൈ ലെവൽ ടൂർണമെന്റുകൾ കളിച്ച പരിചയം ഈ താരങ്ങൾക്കുണ്ട്. അവരെ കുറച്ചുകൂടി നായകന്മാരായി പരിഗണിക്കുന്നതിൽഎനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ടീമിൽ രണ്ടോ മൂന്നോ പേരുകൾ മാത്രം ഉയർന്നു കേൾക്കുന്നതിൽ എനിക്ക് താല്പര്യമില്ല.മറിച്ച് എല്ലാവരും തങ്ങളുടെ വ്യക്തിഗത ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കണം. ഈ രണ്ടു താരങ്ങൾക്കും പക്വത വർദ്ധിച്ചിട്ടുണ്ട്,അതുകൊണ്ടുതന്നെയാണ് ആരാധകർ അവരിൽ വളരെയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് “ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുള്ള സമയമാണ്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയാണ് പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയർക്ക് മുന്നിലുള്ളത്.