വിജയിക്കാൻ വേണ്ടി രൂപകല്പന ചെയ്ത മെഷീനാണ് സ്‌കലോനേറ്റ : ഇമോഷണൽ വീഡിയോയുമായി അർജന്റീന!
ഫൈനലിസിമ പോരാട്ടത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിലവിൽ അർജന്റീന ടീമുള്ളത്. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേ വൈകാരികമായ ഒരു വീഡിയോ അർജന്റൈൻ ടീം ഇപ്പോൾ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഒരു ഇറ്റാലിയൻ സ്‌കലോനേറ്റയെ പ്രശംസിക്കുകയാണ് ഈ വീഡിയോയിൽ ചെയ്യുന്നത്. വിജയിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്ത ഒരു മെഷീനാണ് സ്‌കലോനേറ്റ എന്നാണ് ഇറ്റാലിയൻ പറയുന്നത്. മാത്രമല്ല അർജന്റൈൻ ഫുട്ബോൾ ടീമിനെ പല പ്രധാനപ്പെട്ട – വൈകാരിക നിമിഷങ്ങൾ എല്ലാം തന്നെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
#SelecciónMayor ¡Estamos listos!
— Selección Argentina 🇦🇷 (@Argentina) May 31, 2022
Subite a esta máquina que no te va a dejar tirado 😎#Finalissima 🇦🇷🇮🇹 #Scaloneta pic.twitter.com/vYK3x6YoQf
സ്‌കലോനേറ്റയെ ഒരു ആഡംബര കാറുമായാണ് ഉപമിച്ചിരിക്കുന്നത്.ഇതേ കുറിച്ച് ആ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
” ലാ സ്‌കലോനേറ്റ എന്നുള്ളത് ഒരു കളക്ടീവല്ല. മറിച്ച് അതൊരു ടെറിബളായ മെഷീനാണ്. വിജയിക്കാൻ വേണ്ടി മാത്രമാണ് ആ മെഷീൻ രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. നല്ല ഒരു എൻജിനുണ്ട്. ഒരിക്കലും തകരാത്ത ഒരു മുൻഭാഗമുണ്ട്. പിന്നെ സുരക്ഷയ്ക്ക് വേണ്ടി 5 സ്റ്റാറുകളുമുണ്ട്. ഒരു റെയ്ഡിന് അനുയോജ്യമായ നല്ല മെഷീനാണ് സ്‌കലോനേറ്റ ” ഇതാണ് സ്‌കലോനേറ്റയെ ആ വീഡിയോയിൽ വിവരിച്ചിട്ടുള്ളത്.
ഏതായാലും കഴിഞ്ഞ 31 മത്സരങ്ങളിൽ അർജന്റീന പരാജയമറിഞ്ഞിട്ടില്ല. ആ അപരാജിത കുതിപ്പ് തുടരുക എന്നുള്ളത് തന്നെയാവും അർജന്റീനയുടെ ഇന്നത്തെ ലക്ഷ്യം.