വിജയിക്കാനാവാതെ സ്പെയിൻ,തോൽവിയറിഞ്ഞ് പോളണ്ട്!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിന് സമനിലകുരുക്ക്. സ്വീഡനാണ് കാളക്കൂറ്റന്മാരെ ഗോൾരഹിത സമനിലയിൽ തളച്ചത്.മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയിട്ടും ഒരു ഗോൾ പോലും നേടാനാവാതെ പോയതാണ് സ്പെയിനിന് തിരിച്ചടിയായത്.മൊറാറ്റയുൾപ്പെടുന്ന മുന്നേറ്റനിര താരങ്ങൾ ഗോളവസരങ്ങൾ പാഴാക്കുകയായിരുന്നു.ഇനി പോളണ്ടിനെതിരെയാണ് സ്പെയിനിന്റെ മത്സരം.
Somehow… it ends goalless 🇪🇸🇸🇪#ESP #SWE #EURO2020 pic.twitter.com/ZnOXMO5Y6g
— Goal (@goal) June 14, 2021
അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ലെവന്റോസ്ക്കിയുടെ പോളണ്ട് തോൽവി ഏറ്റുവാങ്ങി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോളണ്ട് സ്ലോവാക്യയോട് പരാജയപ്പെട്ടത്. സെൽഫ് ഗോളും റെഡ് കാർഡുമൊക്കെ പോളണ്ടിന് തിരിച്ചടിയാവുകയായിരുന്നു.മത്സരത്തിന്റെ 18-ആം മിനിറ്റിലാണ് പോളണ്ട് ഗോൾകീപ്പർ സെസ്നി സെൽഫ് ഗോൾ വഴങ്ങുന്നത്. യൂറോ കപ്പിൽ ഒരു ഗോൾ കീപ്പർ വഴങ്ങുന്ന ആദ്യ സെൽഫ് ഗോളാണിത്.എന്നാൽ 46-ആം മിനുട്ടിൽ പോളണ്ടിന് വേണ്ടി ലിനേട്ടി സമനില നേടികൊടുത്തു.62-ആം മിനുട്ടിൽ ക്രിയോവിക്ക് റെഡ് കണ്ട് പുറത്ത് പോയത് പോളണ്ടിന് തിരിച്ചടിയായി.69-ആം മിനുട്ടിൽ സ്ലോവാക്യക്ക് വേണ്ടി സ്ക്രിനിയർ ഗോൾ നേടിയതോടെ പോളണ്ട് പരാജയം രുചിക്കുകയായിരുന്നു. മൂന്ന് പോയിന്റ് നേടിയ സ്ലോവാക്യയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്.
Slovakia stun Poland to take all three points 💪#EURO2020 #POL #SVK pic.twitter.com/FToWEiJ5JN
— Goal (@goal) June 14, 2021