വിജയിക്കാനാവാതെ അർജന്റീന, റഫീഞ്ഞയുടെ മികവിൽ വെനിസ്വേലയെ കീഴടക്കി ബ്രസീൽ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ പത്താം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ അർജന്റീനക്ക് സമനില കുരുക്ക്. പരാഗ്വയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിയാതെ പോവുകയായിരുന്നു.മെസ്സി, കൊറേയ, ഡി മരിയ എന്നിവരൊക്കെ അർജന്റീനയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.മത്സരത്തിൽ അർജന്റീനക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞെങ്കിലും പരാഗ്വൻ ഗോൾകീപ്പർ ആന്റണി സിൽവയുടെ മികച്ച പ്രകടനം അവർക്ക് വിലങ്ങു തടിയാവുകയായിരുന്നു.നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.
Brazil have now won all 9️⃣ of their World Cup qualifying matches.
— Goal (@goal) October 8, 2021
They've outscored their opponents 22-3.
Flex on 'em, Tite 💪 pic.twitter.com/TCeEqvK04s
അതേസമയം വമ്പൻമാരായ ബ്രസീൽ മിന്നുന്ന വിജയം നേടി.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനീസ്വെലയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങി രണ്ട് അസിസ്റ്റുകൾ നേടിയ റഫീഞ്ഞയാണ് ബ്രസീലിന്റെ വിജയശില്പി.മത്സരത്തിന്റെ 11-ആം മിനുട്ടിൽ റമിരസ് ഒരു ഹെഡറിലൂടെ വെനിസ്വേലക്ക് ലീഡ് നേടികൊടുത്തിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ റഫീഞ്ഞ കളത്തിലേക്ക് വന്നു.71-ആം മിനുട്ടിൽ റഫീഞ്ഞയുടെ കോർണറിൽ നിന്നും മാർക്കിഞ്ഞോസ് ഹെഡറിലൂടെ സമനില ഗോൾ നേടി.85-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ബാർബോസ ലക്ഷ്യം കാണുകയായിരുന്നു.95-ആം മിനുട്ടിൽ റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ആന്റണി കൂടി ഗോൾ നേടിയതോടെ ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയായി.