വിജയത്തോടെ പ്രീ ക്വാർട്ടറിലെത്തി ഇംഗ്ലണ്ടും ക്രോയേഷ്യയും!
യൂറോ കപ്പിൽ ഇന്നലെ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ടിനും ക്രോയേഷ്യക്കും വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ചെക്ക് റിപബ്ലിക്കിനെ കീഴടക്കിയതെങ്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രോയേഷ്യ സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്.ഇതോടെ ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
Whether you were at the game or watching from afar: thank you for your support again tonight 👏
— England (@England) June 22, 2021
We'll be back at @wembleystadium next Tuesday! pic.twitter.com/4LTNuu1Les
ചെക്കിനെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.12-ആം മിനുട്ടിൽ റഹീം സ്റ്റെർലിംഗ് ആണ് ഇംഗ്ലീഷ് പടയുടെ ഗോൾ നേടിയത്. ജാക്ക് ഗ്രീലിഷായിരുന്നു ഗോളിന് വഴിയൊരുക്കിയത്.പിന്നീട് ഗോളുകൾ നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇതോടെ ഏഴ് പോയിന്റ് കരസ്ഥമാക്കി കൊണ്ടാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ എത്തുന്നത്.
—Scores ridiculous outside-of-the-boot goal
— B/R Football (@brfootball) June 22, 2021
—Oldest and youngest Croatian to score in the Euros
—Leads Croatia to second place in Group D
Luka Modric appreciation tweet 🙌 pic.twitter.com/TVojqNiizZ
അതേസമയം ക്രോയേഷ്യക്ക് വേണ്ടി 17-ആം മിനുട്ടിലാണ് വ്ലാസിച്ച് ഗോൾ വേട്ട ആരംഭിക്കുന്നത്.42-ആം മിനുട്ടിൽ സ്കോട്ട്ലാന്റ് താരം മക്ഗ്രഗർ ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ക്രോയേഷ്യ രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു.ലുക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച് എന്നിവരാണ് ഗോളുകൾ നേടിയത്.ഇവാൻ പെരിസിച്ച്,മാറ്റിയൊ കൊവാസിച്ച്,ലുക്കാ മോഡ്രിച്ച് എന്നിവർ ഓരോ അസിസ്റ്റും സ്വന്തമാക്കി.