വഴങ്ങിയത് രണ്ട് ഗോളുകൾ, നേടിയത് രണ്ട് കിരീടങ്ങൾ,റൊമേറോയുടെ കണ്ണു തള്ളിക്കുന്ന കണക്കുകൾ ഇങ്ങനെ!

2021-ൽ ചിലിക്കെതിരെയുള്ള മത്സരത്തിലായിരുന്നു അർജന്റീനക്ക് വേണ്ടി പ്രതിരോധനിര താരമായ ക്രിസ്‌റ്റ്യൻ റൊമേറോ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഫൈനലിസിമ ഈ മത്സരത്തിൽ അർജന്റീനയെ ഗോൾ വഴങ്ങാതെ കാത്തുസൂക്ഷിക്കുന്നതിൽ ഈയൊരു സൂപ്പർ താരത്തിന് വലിയൊരു പങ്കുണ്ട്.

ഏതായാലും താരത്തിന്റെ കാര്യത്തിലെ ചില അത്ഭുതപ്പെടുത്തുന്ന കണക്കുകൾ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഇതുവരെ കേവലം രണ്ട് ഗോളുകൾ മാത്രമാണ് റൊമേറോ ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരങ്ങളിൽ അർജന്റീന വഴങ്ങിയിട്ടുള്ളത്. അതേ സമയം രണ്ട് ഇന്റർനാഷണൽ കിരീടങ്ങൾ അർജന്റീനക്കൊപ്പം റൊമേറോക്ക് നേടാനായി എന്നുള്ളത് ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരു കാര്യമാണ്.

കൊളംബിയക്കെതിരെയുള്ള ഒരു മത്സരത്തിലായിരുന്നു റൊമേറോക്ക് ഒരു ഗോൾ വഴങ്ങേണ്ടി വന്നത്. എന്നാൽ ആ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ഒരു ഗോൾ നേടാൻ റൊമേറോക്ക് സാധിച്ചിരുന്നു.ആ മത്സരത്തിൽ അർജന്റീന ഒരു ഗോൾ കൂടി വഴങ്ങിയിരുന്നുവെങ്കിലും അപ്പോൾ റൊമേറോ കളത്തിൽ ഇല്ലായിരുന്നു. പിന്നീട് ചിലിക്കെതിരെയുള്ള മത്സരത്തിലാണ് റൊമേറോ ഒരു ഗോൾ കൂടി വഴങ്ങിയത്.11 മത്സരങ്ങളാണ് റൊമേറോ അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ആ മത്സരങ്ങളുടെ കണക്ക് വിവരങ്ങൾ താഴെ നൽകുന്നു.

ഏതായാലും ഈ വരുന്ന വേൾഡ് കപ്പിൽ താരത്തിന്റെ സാന്നിധ്യം അർജന്റീന ക്ക് വലിയ മുതൽക്കൂട്ടാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *