വളരെ മൂല്യമുള്ള താരം,ക്രിസ്റ്റ്യാനോയെ ഒഴിവാക്കില്ല:തുറന്നുപറഞ്ഞ് പരിശീലകൻ.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു.രണ്ട് മത്സരങ്ങളിലുമായി ആകെ 10 ഗോളുകൾ നേടിയ പോർച്ചുഗൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിരുന്നില്ല. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു മത്സരങ്ങളിലും ഇരട്ട ഗോളുകൾ വീതം നേടിയിരുന്നു.
പോർച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റ റോബെർട്ടോ മാർട്ടിനെസ്സിന് മികച്ച തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ഏതായാലും അടുത്ത മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ദേശീയ ടീമിലും ക്രിസ്റ്റ്യാനോ ഉണ്ടാവും എന്നുള്ള ഉറപ്പ് ഇദ്ദേഹം നൽകി കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോ വളരെയധികം മൂല്യമുള്ള താരമാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.റോബെർട്ടോ മാർട്ടിനസിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Cristiano has the backing of his national team coachhttps://t.co/GnRU8Ll5mN
— MARCA in English (@MARCAinENGLISH) April 27, 2023
“കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വളരെ പോസിറ്റീവായി കൊണ്ട് പ്രധാനപ്പെട്ട റോളിലാണ് റൊണാൾഡോ കളിച്ചത്. ഓരോ ദിവസവും ആറ്റിറ്റ്യൂഡുമായി മുന്നോട്ടു പോവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്,ഡ്രസ്സിംഗ് റൂമിലെ പ്രധാനപ്പെട്ട സാന്നിധ്യവുമാണ്.ഡിഫറെൻസുകൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്ട്രൈക്കറാണ് റൊണാൾഡോ.അതുല്യമായ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 198 ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച ഒരു താരവും ഫുട്ബോൾ ലോകത്ത് ഇല്ല.അതുകൊണ്ടുതന്നെ റൊണാൾഡോ ഞങ്ങൾ സംബന്ധിച്ചിടത്തോളം വളരെ മൂല്യമുള്ള ഒരു താരമാണ്. അടുത്ത മത്സരങ്ങൾക്കുള്ള ടീമിലും ഞാൻ അദ്ദേഹത്തെ ഉൾപ്പെടുത്തും “ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ സൗദി അറേബ്യൻ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.ഇനി ജൂൺ മാസത്തിലാണ് പോർച്ചുഗൽ രണ്ടു മത്സരങ്ങൾ കളിക്കുക.ബോസ്നിയ, ഐസ്ലാൻഡ് എന്നിവരാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ.