വല്ലാതെയങ്ങ് സൂം ചെയ്യല്ലേ,മൊത്തം ചുളിവുകളാണ് : ക്യാമറാമാനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 38 കാരനായ റൊണാൾഡോയുടെ ഗോളടി മികവിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല.അൽ നസ്റിന് വേണ്ടി 14 ഗോളുകൾ കഴിഞ്ഞ സീസണിൽ റൊണാൾഡോ നേടിയിരുന്നു. ഇന്റർനാഷണൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 200 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കഴിഞ്ഞദിവസം റൊണാൾഡോ സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ യൂറോ യോഗ്യത മത്സരത്തിൽ ഐസ്ലാൻഡ് ആയിരുന്നു പോർച്ചുഗലിന്റെ എതിരാളികൾ. ആ മത്സരത്തിൽ പോർച്ചുഗലിന്റെ രക്ഷകനായത് റൊണാൾഡോ തന്നെയാണ്. മത്സരത്തിന്റെ അവസാനത്തിൽ റൊണാൾഡോ നേടിയ ഗോളിലൂടെ പോർച്ചുഗൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 123 ഗോളുകൾ ക്രിസ്റ്റ്യാനോ തികക്കുകയും ചെയ്തിട്ടുണ്ട്.

ഈ മത്സരത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ വേളയിൽ ഒരു ക്യാമറാമാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം വളരെയധികം സൂം ചെയ്യുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ റൊണാൾഡോ വളരെ തമാശരൂപേണ അതിൽ നിന്നും ക്യാമറാമാനെ വിലക്കുകയായിരുന്നു.

വല്ലാതെ സൂം ചെയ്യേണ്ട, ഒരുപാട് ചുളിവുകളാണ് എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നത്. തനിക്ക് പ്രായമേറി വരികയാണ് എന്ന് റൊണാൾഡോ ഇൻഡയറക്ടായി പറയുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്.

താൻ അൽ നസ്റിൽ തന്നെ തുടരും എന്നുള്ള കാര്യം റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 25ആം തീയതി നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിയാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *