വരുന്നു.. അർജന്റീനയുടെ വമ്പൻ പോരാട്ടം!

കഴിഞ്ഞ വർഷത്തെ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി അർജന്റീനയുടെ ദേശീയ ടീം ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിടത്തു നിന്നാണ് അർജന്റീന പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റത്. ഒടുവിൽ ഫ്രാൻസിനെയും മറികടന്നുകൊണ്ട് അർജന്റീന ലോകകിരീടം നേടുകയായിരുന്നു.

36 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ അർജന്റീനക്ക് സൗദി അറേബ്യയോട് അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പക്ഷേ അതിനുശേഷം ഒരു അപരാജിത കുതിപ്പാണ് ഇപ്പോൾ അർജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി അർജന്റീന അടുത്ത മത്സരത്തിനു വേണ്ടി കളത്തിലിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഒരുപക്ഷേ സെപ്റ്റംബറിൽ മാത്രമായിരിക്കും ആരംഭിക്കുക എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വരുന്ന മാർച്ച് മാസത്തിൽ ഒന്നോ രണ്ടോ സൗഹൃദമത്സരങ്ങൾ കളിക്കാൻ അർജന്റീന ഉദ്ദേശിക്കുന്നുണ്ട്. ആ മത്സരങ്ങൾക്ക് വേണ്ടിയുള്ള എതിരാളികളെ ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.

യൂറോപ്യൻ ടീമായ ബെൽജിയത്തെ ഒരു എതിരാളിയായി കൊണ്ട് പരിഗണിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് AFA തുടക്കം കുറിച്ചേക്കും. വരുന്ന മാർച്ച് മാസത്തിൽ സ്വീഡിനെതിരെ യൂറോ കപ്പ് യോഗ്യത മത്സരം മാത്രമാണ് ബെൽജിയത്തിന് കളിക്കാനുള്ളത്.അതുകൊണ്ടുതന്നെ എതിരാളികളായി കൊണ്ട് ബെൽജിയം ലഭിക്കുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വേൾഡ് കപ്പിൽ മോശം പ്രകടനമായിരുന്നു ബെൽജിയം നടത്തിയിരുന്നത്.വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായിരുന്നു.ആകെ ഒരൊറ്റ മത്സരത്തിൽ മാത്രമായിരുന്നു ബെൽജിയം വിജയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *