വരുന്നു.. അർജന്റീനയുടെ രണ്ട് സൗഹൃദമത്സരങ്ങൾ.. വിവരങ്ങൾ പുറത്ത്!

സമീപകാലത്ത് ഏറ്റവും സ്ഥിരതയോടു കൂടി കളിക്കുന്ന ദേശീയ ടീമാണ് അർജന്റൈൻ ദേശീയ ടീം. 36 മത്സരങ്ങളിൽ പരാജയം അറിയാതെ കുതിച്ച അർജന്റീനക്ക് സൗദിക്ക് മുന്നിൽ ഒന്ന് അടിപതറിയെങ്കിലും പിന്നീട് വേൾഡ് കപ്പ് കിരീടം നേടി കൊണ്ടാണ് അർജന്റീന കളം വിട്ടത്. മാത്രമല്ല കോപ്പ അമേരിക്ക കിരീടം ഫൈനലിസിമയുമൊക്കെ നേടിക്കൊണ്ട് അർജന്റീന തങ്ങളുടെ കരുത്ത് കാണിച്ചിരുന്നു.

ഇനി അർജന്റീന എന്നാണ് അടുത്ത മത്സരം കളിക്കുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.അർജന്റീനയുടെ അടുത്ത മത്സരങ്ങളുടെ വിവരങ്ങൾ ഇപ്പോൾ പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്. വരുന്ന മാർച്ച് മാസത്തിൽ രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ കളിക്കാനാണ് ഇപ്പോൾ അർജന്റീന ഉദ്ദേശിക്കുന്നത്.

അതായത് കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് മാർച്ച് മാസത്തിൽ തുടക്കമാവില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷത്തിന്റെ മധ്യത്തിലോ അതല്ലെങ്കിൽ സെപ്റ്റംബർ മാസത്തിലോ ആയിരിക്കും വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുക. അതുകൊണ്ടുതന്നെ മാർച്ച് മാസത്തിൽ അർജന്റീന ഫ്രണ്ട്‌ലി മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കും. ബ്യൂണസ്‌ അയേഴ്സിൽ വെച്ച് തന്നെ ഈ രണ്ടു മത്സരങ്ങളും നടത്താനാണ് ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

മാർച്ച് 23 നും 28 നും ഇടയിലുള്ള രണ്ട് ദിവസങ്ങളിലായിരിക്കും ഈ സൗഹൃദ മത്സരങ്ങൾ നടക്കുക. പക്ഷേ എതിരാളികൾ ആരൊക്കെയാണ്, വേദികൾ ഏതൊക്കെയാണ് എന്നുള്ളതൊന്നും തീരുമാനമായിട്ടില്ല. യൂറോപ്യൻ ടീമായ ബെൽജിയത്തെ AFA പരിഗണിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.പക്ഷേ ഓഫീഷ്യലായി കൊണ്ടുള്ള യാതൊരുവിധ സ്ഥിരീകരണങ്ങളും ലഭിച്ചിട്ടില്ല. വേൾഡ് കപ്പ് കിരീടനേട്ടം സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് ആഘോഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ രണ്ട് സൗഹൃദ മത്സരങ്ങളും അർജന്റീനയിൽ തന്നെ സംഘടിപ്പിക്കാൻ AFA തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *