വനിത ടീം ക്യാമ്പ് സന്ദർശിച്ച് പീജിയോൺ ഡാൻസുമായി റിച്ചാർലീസൺ!

നിലവിൽ ബ്രസീലിന്റെ വനിത ദേശീയ ടീം ലണ്ടനിലാണ് ഉള്ളത്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ യൂറോകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാൻ വേണ്ടിയാണ് ലണ്ടനിൽ എത്തിയിട്ടുള്ളത്. വെമ്ബ്ലിയിൽ വെച്ചുകൊണ്ടാണ് ഈ ഒരു ഫൈനൽ മത്സരം നടക്കുക. ഈയൊരു മത്സരത്തിനുശേഷം ബ്രസീലിന്റെ വനിതാ ടീം ജർമ്മനിക്കെതിരെ ഒരു സൗഹൃദം മത്സരം കളിക്കുന്നുണ്ട്.

ഏതായാലും ബ്രസീലിന്റെ ടീം ക്യാമ്പിൽ ഇന്നലെ ഒരു അതിഥി വന്നെത്തിയിരുന്നു.ടോട്ടൻഹാമിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണാണ് വനിത ടീം ക്യാമ്പ് ഇപ്പോൾ സന്ദർശിച്ചിട്ടുള്ളത്. താരം കുറച്ച് നേരം ചിലവഴിക്കുകയും ചെയ്തു. സൂപ്പർ താരമായ ഡെബിഞ്ഞ റിച്ചാർലീസണ് ഒരു ജേഴ്സി സമ്മാനിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മറ്റുള്ള താരങ്ങൾക്കൊപ്പം റിച്ചാർലീസൺ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തിരുന്നു.

അതിലൊന്നാണ് തന്റെ പ്രസിദ്ധമായ പീജിയോൺ ഡാൻസ് റിച്ചാർലീസൺ നടത്തിയത്. വനിത താരങ്ങൾക്കൊപ്പമാണ് അദ്ദേഹം തന്റെ പീജിയോൺ ഡാൻസിന് ചുവട് വച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ സൗത്ത് കൊറിയക്കെതിരെ ഈ ഡാൻസ് ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയവരാണ് ബ്രസീലിയൻ ദേശീയ ടീം. പരിശീലകനായിരുന്ന ടിറ്റെ ഉൾപ്പെടെയുള്ളവർ ഈ പിജിയോൺ ഡാൻസിൽ പങ്കാളികളായിരുന്നു.

ഈ സീസണിലായിരുന്നു റിച്ചാർലീസൺ ടോട്ടൻഹാമിൽ എത്തിയിരുന്നത്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ ഒരു ഗോൾ പോലും ക്ലബ്ബിന് വേണ്ടി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. തനിക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതിൽ അദ്ദേഹം പരിശീലകനായ കോന്റെക്കെതിരെ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് കോന്റെ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *