ലൗറ്ററോ മാർട്ടിനെസ് അടുത്ത അഗ്വേറോയെന്ന് അർജന്റൈൻ ഇതിഹാസം

അർജന്റൈൻ യുവസ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് അടുത്ത അഗ്വേറോയാവുമെന്ന് അർജന്റൈൻ ഇതിഹാസം ഹെർനൻ ക്രെസ്പോ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട് ഇറ്റലിക്ക് നൽകിയ അഭിമുഖത്തിലാണ് ക്രെസ്പോ ലൗറ്ററോ വാനോളം പുകഴ്ത്തിയത്. അഗ്വേറോ നിലവിൽ ഗോളടിച്ചു കൂട്ടുന്ന പോലെ ലൗറ്ററോ മാർട്ടിനെസിനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ അർജന്റീനയെ ഏറെ സഹായിക്കുന്ന താരമാവാൻ ലൗറ്ററോക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

” ലൗറ്ററോക്ക് അടുത്ത അഗ്വേറോയാവാൻ സാധിക്കും. നമുക്ക് മൗറോ ഇകാർഡിയെ കുറിച്ചും പൌലോ ദിബാലയെകുറിച്ചുമറിയാം. എന്നാൽ ലൗറ്ററോ അർജന്റീനക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നുള്ളത് കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നമ്മൾ കണ്ടതാണ്. ഒരുപക്ഷെ അദ്ദേഹം വലിയൊരു ഡ്രിബ്ലർ ഒന്നുമല്ലായിരിക്കാം. പക്ഷെ ഒരു ടീം പ്ലയെർ എന്ന നിലയിൽ ടീമിന് ഒരുപാട് സംഭാവനകൾ നൽകാൻ താരത്തിന് കഴിഞ്ഞേക്കും. നല്ലൊരു സ്ട്രൈക്കെർക്കൊപ്പമോ അതല്ലെങ്കിൽ മറ്റേതെങ്കിലും നല്ല ഒരു താരത്തിനൊപ്പമോ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് ലൗറ്ററോ. ഇന്റർമിലാനിൽ ലുക്കാക്കുവിനൊപ്പം നാമത് കണ്ടതാണ് ” ക്രെസ്പോ പറഞ്ഞു.

അർജന്റീനയുടെ മികച്ച താരങ്ങളിൽ ഒരാളായാണ് ക്രെസ്പോ വാഴ്ത്തപ്പെടുന്നത്. അർജന്റീനക്ക് വേണ്ടിയും ചെൽസി, പാർമ, എസി മിലാൻ, ഇന്റർമിലാൻ, റിവർപ്ലേറ്റ് എന്നീ ടീമുകൾക്ക് വേണ്ടിയും ഗോളടിച്ചു കൂട്ടിയ താരമാണ് ക്രെസ്പോ.

Leave a Reply

Your email address will not be published. Required fields are marked *