ലൗറ്ററോ തിളങ്ങി, ലാപാസിലെ ബൊളീവിയയെയും കീഴടക്കി അർജന്റീന മുന്നോട്ട് !
അങ്ങനെ ലാപാസിലെ ദുരിതകാലത്തിനും അർജന്റീന വിരാമമിട്ടു. ഒരു നീണ്ടകാലയളവിന് ശേഷം അർജന്റീന ലാ പാസിൽ വിജയമധുരം നുണഞ്ഞിരിക്കുന്നു. ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ തകർത്തു വിട്ടത്. അർജന്റീനക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റുമായി ലൗറ്ററോ മാർട്ടിനെസ് തിളങ്ങുകയായിരുന്നു. വോക്വിൻ കൊറിയയാണ് അർജന്റീനയുടെ വിജയഗോൾ കണ്ടെത്തിയത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുകൾ നേടാൻ അർജന്റീനക്ക് സാധിച്ചു. ലാ പാസിലെ പ്രതികൂലസാഹചര്യത്തെയും ബൊളീവിയയെയും മറികടന്നാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്.
#SelecciónMayor @Argentina 🇦🇷 se impuso ante #Bolivia 🇧🇴 por 2 a 1 y cosechó su segunda victoria en las #Eliminatorias 🏆
— Selección Argentina 🇦🇷 (@Argentina) October 13, 2020
🔍 Aquí, un repaso de todos los datos del encuentro ⚽
📝 https://t.co/70idUztP3m pic.twitter.com/mjRyVLKx68
ലൗറ്ററോ, മെസ്സി, ഒകമ്പസ് എന്നീ താരങ്ങളെ മുൻനിർത്തിയാണ് സ്കലോണി ആക്രമണങ്ങൾ മെനഞ്ഞത്. മത്സരത്തിൽ ആക്രമിച്ചു കളിക്കാൻ തന്നെയായിരുന്നു അർജന്റീനയുടെ പദ്ധതി. എന്നാൽ ബൊളീവിയയും മികച്ച രീതിയിൽ അർജന്റീനയെ നേരിട്ടു. മത്സരത്തിന്റെ 24-ആം മിനുട്ടിൽ മാഴ്‌സെലോ മൊറീനോ ഗോൾ കണ്ടെത്തി. അലെജാൻഡ്രോയുടെ ക്രോസ് ഒരു ഹെഡറിലൂടെയാണ് മൊറീനോ വലയിൽ എത്തിച്ചത്. ഇതോടെ അർജന്റീനയുടെ നില പരുങ്ങലിലായി. എന്നാൽ 45-ആം മിനിറ്റിൽ ലൗറ്ററോ മാർട്ടിനെസിന്റെ ശ്രമഫലമായി അർജന്റീന സമനില നേടി. ബൊളീവിയൻ താരത്തിന്റെ ക്ലിയർ ചെയ്യാനുള്ള ലൗറ്ററോ ശ്രമം വിജയിക്കുകയും പന്ത് വലയിൽ കയറുകയുമായിരുന്നു. 79-ആം മിനിറ്റിലാണ് അർജന്റീനയുടെ രണ്ടാം ഗോൾ വരുന്നത്. ലൗറ്ററോ, തന്റെ മുന്നേറ്റത്തിനൊടുവിൽ കൊറിയക്ക് വെച്ച് നീട്ടിയ പന്ത് തകർപ്പനൊരു ഷോട്ടിലൂടെ താരം വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വലിയ പരിക്കുകളൊന്നുമേൽക്കാതെ അർജന്റീന മത്സരം അവസാനിപ്പിക്കുകയായിരുന്നു.
#SelecciónMayor @Argentina 🇦🇷 ganó luego de quince años en la altura de La Paz 🏟🇧🇴
— Selección Argentina 🇦🇷 (@Argentina) October 13, 2020
📝 https://t.co/0Xaju0Tbr8 pic.twitter.com/i7ht9HIqjf