ലോക ചാമ്പ്യനെ രാജകീയമായി വരവേറ്റ് ക്ലബ്, സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ!
ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റീനയുടെ നിർണായക താരമായിരുന്ന ജിയോവാനി ലോ സെൽസോ പരിക്കേറ്റ് പുറത്തായത് ആരാധകർക്കിടയിൽ വലിയ ആശങ്കക്ക് വഴി വെച്ചിരുന്നു.ലോ സെൽസോയുടെ അഭാവം ആര് നികത്തും എന്നായിരുന്നു ആരാധകരുടെ പ്രധാനപ്പെട്ട ആശങ്ക. എന്നാൽ ആശങ്കകൾ എല്ലാം വകമാറ്റി കൊണ്ടാണ് അലക്സിസ് മാക്ക് ആലിസ്റ്ററുടെ വരവ്. മിന്നുന്ന പ്രകടനമാണ് ഈ കഴിഞ്ഞ വേൾഡ് കപ്പിൽ മാക്ക് ആല്ലിസ്റ്റർ പുറത്തെടുത്തത്.
ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം വേൾഡ് കപ്പിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഫൈനലിൽ ഫ്രാൻസിനെതിരെ കളം നിറഞ്ഞു കളിക്കാൻ ഈയൊരു സൂപ്പർതാരത്തിന് സാധിച്ചിരുന്നു.എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് മാക്ക് ആല്ലിസ്റ്ററായിരുന്നു. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി താരത്തിന്റെ മൂല്യം ക്രമാതീതമായ രൂപത്തിൽ വർദ്ധിക്കുകയും ചെയ്തിരുന്നു.
Brighton & Hove Albion F.C. have thrown the best welcome back for a World champion.pic.twitter.com/ayEjPXKvUP
— Roy Nemer (@RoyNemer) January 2, 2023
പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രയിറ്റണ് വേണ്ടിയാണ് ഈ 24 കാരനായ അർജന്റീനക്കാരൻ കളിച്ചുകൊണ്ടിരിക്കുന്നത്. ലോക ചാമ്പ്യനായ മാക്ക് ആല്ലിസ്റ്റർക്ക് രാജകീയമായ വരവേൽപ്പാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ ബ്രൈറ്റൺ നൽകിയിട്ടുള്ളത്.മാക്ക് ആല്ലിസ്റ്ററെ സ്വീകരിക്കാനും അഭിനന്ദിക്കാനും വേണ്ടി ക്ലബ്ബിലെ എല്ലാ താരങ്ങളും ഒഫീഷ്യൽസും അവിടെ ഒത്തുകൂടിയിരുന്നു.എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല വേൾഡ് കപ്പ് കിരീടത്തിന്റെ റിപ്ലിക്ക ഉയർത്തിക്കൊണ്ട് അദ്ദേഹം ആഘോഷം നടത്തുകയും ചെയ്തു.
World Cup champion Alexis Mac Allister being welcomed back to Brighton!pic.twitter.com/d87sygSnJP
— Roy Nemer (@RoyNemer) January 2, 2023
ഇതിന്റെ ദൃശ്യങ്ങളെല്ലാം തന്നെ ബ്രയിടൺ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ രൂപത്തിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇനി എത്ര കാലം മാക്ക് ആല്ലിസ്റ്റർ ഈ ക്ലബ്ബിൽ തുടരും എന്നുള്ളത് സംശയമുണ്ടാക്കുന്ന കാര്യമാണ്. എന്തെന്നാൽ ഒരുപാട് വലിയ ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.ആഴ്സണൽ,ചെൽസി,അത്ലറ്റിക്കോ മാഡ്രിഡ്,യുവന്റസ് എന്നിവരൊക്കെ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ട്.യുവന്റസാണ് ഇപ്പോൾ ഒരല്പം കൂടി മുന്നോട്ട് നിൽക്കുന്നത്.