ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ എമി തന്നെ,റാങ്കിങ് ഇതാ!
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പുറത്തെടുത്തിട്ടുള്ളത്. അർജന്റീനക്ക് വേണ്ടിയും ആസ്റ്റൻ വില്ലക്ക് വേണ്ടിയും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിട്ടുണ്ട്. അതിൽ തന്റേതായ പങ്കുവഹിക്കാൻ എമിക്ക് കഴിഞ്ഞിട്ടുണ്ട്. അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ ഗോൾഡൻ ഗ്ലൗ നിലനിർത്താൻ എമിക്ക് സാധിച്ചിരുന്നു.
പ്രമുഖ ഫുട്ബോൾ മാധ്യമമായ സ്കോർ 90 കഴിഞ്ഞ സീസണിലെ ഓരോ പൊസിഷനുകളിലെയും ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.5 താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് ഇവർ തിരഞ്ഞെടുത്തിട്ടുള്ളത് എമിലിയാനോ മാർട്ടിനസിനെ തന്നെയാണ്. കഴിഞ്ഞ സീസണിലെ താരത്തിന്റെ പ്രകടനത്തിന് അർഹമായ ഒരു അംഗീകാരം തന്നെയാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്.
രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജോർജിയൻ ഗോൾകീപ്പറായ മമാർഡഷ് വിലിയാണ്.യൂറോകപ്പിൽ ജോർജിയക്ക് വേണ്ടി താരം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.കൂടാതെ വലൻസി ക്ക് വേണ്ടിയും തന്റെ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് സ്പാനിഷ് ഗോൾകീപ്പറായ ഉനൈ സിമോണാണ്.വളരെ കുറച്ച് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് യൂറോ കപ്പിൽ വഴങ്ങേണ്ടി വന്നിട്ടുള്ളത്. നാലാം സ്ഥാനം ബ്രസീലിയൻ ഗോൾകീപ്പറായ ആലിസൺ ബക്കറാണ് സ്വന്തമാക്കിയിട്ടുള്ളത്.ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. അഞ്ചാം സ്ഥാനത്ത് വരുന്നത് ബൊറൂസിയ ഗോൾകീപ്പറായ കോബലാണ്.അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും സമീപകാലത്തെ ഇപ്പോൾ ഗോൾകീപ്പർമാർക്കുള്ള പുരസ്കാരങ്ങൾ ഒക്കെ തന്നെയും എമി വാരിക്കൂട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഫിഫ ബെസ്റ്റ് പുരസ്കാരവും യാഷിൻ ട്രോഫിയും വേൾഡ് കപ്പ് ഗോൾഡൻ ഗ്ലൗവുമെല്ലാം സ്വന്തമാക്കാൻ എമിക്ക് സാധിച്ചിട്ടുണ്ട്.