ലോകത്തെ ഏറ്റവും മികച്ച കോച്ച് ടിറ്റെയാകുമായിരുന്നു,പക്ഷേ..! കാസമിറോ പറയുന്നു.
2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലുള്ളത്. ആദ്യ മത്സരത്തിൽ ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6:15നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ യോഗ്യത റൗണ്ടിൽ ഒന്നാമൻമാരായി കൊണ്ടായിരുന്നു ബ്രസീൽ വേൾഡ് കപ്പിന് എത്തിയിരുന്നത്.
പക്ഷേ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. അതിന് പിന്നാലെ അവരുടെ പരിശീലകനായ ടിറ്റെ സ്ഥാനം ഒഴിയുകയും ചെയ്തു.ടിറ്റെയെ കുറച്ച് ഇപ്പോൾ കാസമിറോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വേൾഡ് കപ്പ് നേടിയിരുന്നുവെങ്കിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ ടിറ്റെയാകുമായിരുന്നു എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസമിറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🇧🇷 | Possible ideas for Brazil’s starting XI for the game vs Bolívia on Friday given Fernando Diniz preference to play 4222 in the old Brazilian way.
— All Things Brasil™ 🇧🇷 (@SelecaoTalk) September 4, 2023
(Expect Casemiro/Danilo to feature from the start). pic.twitter.com/pvzMwDOqOl
“ഫുട്ബോൾ എപ്പോഴും ജയ പരാജയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിറ്റെക്ക് കീഴിൽ ഞങ്ങൾ ഒരു കോപ്പ അമേരിക്ക വിജയിക്കുകയും ഒരു കോപ അമേരിക്കയുടെ ഫൈനലിൽ എത്തുകയും ചെയ്തു.അതുകൊണ്ടുതന്നെ കഴിഞ്ഞ വേൾഡ് കപ്പ് പ്രതീക്ഷകൾ വർധിച്ചിരുന്നു.കോളിഫിക്കേഷൻ മത്സരങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെയായിരുന്നു.പക്ഷേ നിർഭാഗ്യവശാൽ കിരീടം നേടാൻ കഴിഞ്ഞില്ല.വേൾഡ് കപ്പ് നേടിയിരുന്നുവെങ്കിൽ ടിറ്റെയായിരുന്നു ലോകത്തെ ഏറ്റവും മികച്ച പരിശീലനം.എന്നാലും അദ്ദേഹത്തിന്റെ ജോലി അദ്ദേഹം നല്ല രീതിയിൽ തന്നെ പൂർത്തിയാക്കിയത്. പ്രത്യേകിച്ച് താരങ്ങളെ നല്ല രീതിയിൽ ട്രീറ്റ് ചെയ്തു ” ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.
ബ്രസീലിനെ നിലവിൽ ഫെർണാണ്ടോ ഡിനിസാണ് പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന് കീഴിലാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ബ്രസീൽ കളിക്കുക.ഈ സീസൺ അവസാനിച്ചതിനുശേഷം കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പുതിയ പരിശീലകനായി എത്തും.