ലോകത്തിലെ ഏറ്റവും മികച്ച താരം,മെസ്സിക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി നെയ്മർ ജൂനിയർ!

കോപ്പ അമേരിക്ക ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ കീഴടക്കിയത്. തുടർന്ന് മെസ്സിക്ക് ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിടാനുമായി. എന്നാൽ നെയ്മർ ജൂനിയറാവട്ടെ കോപ്പ കിരീടം സ്വന്തമാക്കാനാവാതെ നടന്നകലുകയായിരുന്നു. മത്സരശേഷം നെയ്മറെ മെസ്സി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന രംഗങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഏതായാലും കോപ്പ അമേരിക്ക കിരീടം നേടിയ തന്റെ സുഹൃത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് നെയ്മർ. ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് ഞാൻ കെട്ടിപിടിച്ചതെന്നും കിരീടനേട്ടം ആഘോഷിക്കൂ എന്നുമാണ് നെയ്മർ കുറിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലാണ് നെയ്മർ ഹൃദയത്തിൽ നിന്നുള്ള സന്ദേശം കുറിച്ചിരിക്കുന്നത്.

“തോൽവി എന്നെ ഇപ്പോഴും വേദനിപ്പിക്കുണ്ട്. അതുമായി പൊരുത്തപ്പെട്ടു പോവാൻ ഞാൻ ഇതുവരെ ശീലിച്ചിട്ടില്ല.ഇന്നലെ ഞാൻ പരാജയപ്പെട്ട ശേഷം, ഫുട്ബോൾ ചരിത്രത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച താരത്തെയാണ് ഞാൻ കെട്ടിപിടിച്ചത്.എന്റെ സുഹൃത്തും സഹോദരനുമായ ലയണൽ മെസ്സിയെ. ഞാൻ അദ്ദേഹത്തോട് തമാശ രൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു… നീ എന്നെ തോൽപ്പിച്ചു കളഞ്ഞുവല്ലേ…പരാജയത്തിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. പക്ഷേ മെസ്സി ഒരു അസാധാരണ വ്യക്തിയാണ്.അദ്ദേഹം ഫുട്ബോളിലും എനിക്ക് വേണ്ടിയും ചെയ്ത കാര്യങ്ങളോട് എനിക്ക് വലിയ ബഹുമാനമാണ്.ഞാൻ തോൽവിയെ വെറുക്കുന്നു.പക്ഷേ മെസ്സി, നിങ്ങൾ നിങ്ങളുടെ കിരീടനേട്ടം ആസ്വദിക്കൂ.ഫുട്ബോൾ നിങ്ങളുടെ ഈയൊരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.അഭിനന്ദനങ്ങൾ സഹോദരാ…” ഇതാണ് നെയ്മർ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *