ലൈംഗികാതിക്രമ കേസ്, നെയ്മർ ഡാനി ആൽവസിനെ പണം നൽകി സഹായിച്ചത് എന്തുകൊണ്ട്?

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരു താരമാണ്.2021ൽ നടന്ന ലൈംഗിക അതിക്രമ കേസിൽ ഡാനി ആൽവസ് കുറ്റക്കാരനാണെന്ന് സ്പാനിഷ് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യത്തിലെ മിനിമം ശിക്ഷയായ നാല് വർഷത്തെ തടവു ശിക്ഷ ഇദ്ദേഹത്തിന് വിധിക്കുകയായിരുന്നു. അടുത്ത നാലര വർഷം ഡാനി ആൽവസ് ജയിലിലാണ് തുടരുക.

2021 ഡിസംബർ മാസത്തിൽ ബാഴ്സലോണയിലെ നെറ്റ് ക്ലബ്ബിൽ വച്ചുകൊണ്ടാണ് ഈ ബ്രസീലിയൻ താരം 23കാരിയായ യുവതിയെ ലൈംഗികമായി ആക്രമിച്ചത്.ഇതിൽ ഡാനി ആൽവസ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയായിരുന്നു. പരമാവധി 9 മുതൽ 12 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡാനി ആൽവസ് ചെയ്തിട്ടുള്ളത്. എന്നാൽ അതിൽ നിന്നും ഡാനി ആൽവസിനെ രക്ഷപ്പെടുത്തിയിട്ടുള്ളത് സഹതാരമായ നെയ്മർ ജൂനിയറാണ്.

ഇരക്കുള്ള കോമ്പൻസേഷൻ ആയിക്കൊണ്ട് ഡാനി ആൽവസിനോട് 150000 യൂറോ അടക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഡാനി ആൽവസിന്റെ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിക്കപ്പെട്ടിരുന്നു.അലിമണിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ കോടതി കൽപ്പിച്ച ഈ തുക ഇരക്ക് നൽകാൻ ഡാനിക്ക് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് നെയ്മർ ജൂനിയർ ഡാനിയെ സഹായിച്ചിട്ടുള്ളത്.150000 യുറോ കഴിഞ്ഞ ഓഗസ്റ്റ് മാസം ഒമ്പതാം തീയതി നെയ്മർ നൽകുകയായിരുന്നു. അത് നൽകിയതുകൊണ്ടാണ് താരത്തിന്റെ ശിക്ഷ നാല് വർഷത്തേക്ക് ചുരുങ്ങിയത്. മാത്രമല്ല നെയ്മറുടെ പിതാവിന്റെ കമ്പനിയുടെ വക്കീൽ തന്നെയാണ് ഇപ്പോൾ ഈ കേസിൽ ഡാനിയെ സഹായിച്ചു കൊണ്ടിരിക്കുന്നതും. ഇങ്ങനെ നെയ്മർ ജൂനിയർ തന്റെ സഹതാരത്തിന് സഹായങ്ങൾ നൽകുന്നുണ്ട്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL ആണ് ഈ വിവരങ്ങളെല്ലാം പുറത്തു വിട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *