ലിസാൻഡ്രോയുടെ പരിക്ക്,പുതിയ താരത്തെ ടീമിൽ ഉൾപ്പെടുത്തി സ്കലോണി.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന എട്ടാം തീയതി അർജന്റീനയിൽ വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് 13 ആം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീന നേരിടുക.
ഈ മത്സരങ്ങൾക്കുള്ള ടീമിനെ നേരത്തെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. പരിക്കിന്റെ പ്രശ്നങ്ങളുള്ള ദിബാല,അക്യൂഞ്ഞ എന്നിവരൊന്നും ടീമിൽ ഇടം നേടിയിരുന്നില്ല. ഇപ്പോഴിതാ ഒരു താരത്തെ കൂടി ടീമിലേക്ക് സ്കലോണി ചേർത്തിട്ടുണ്ട്. ഡിഫൻഡറായ ഫകുണ്ടോ മെഡിനയെയാണ് പരിശീലകൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Facundo Medina called up to the Argentina national team. https://t.co/C4Oq5Hc1J4 pic.twitter.com/PRYKln9uTY
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) September 3, 2023
കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ലിസാൻഡ്രോ മാർട്ടിനസ് കളിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹത്തിന് പരിക്കേറ്റു കൊണ്ട് പുറത്തു പോകേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് കാരണമാണ് ഇപ്പോൾ മെഡിനയെ സ്കലോണി ഉൾപ്പെടുത്തിയിട്ടുള്ളത്.ലിസാൻഡ്രോയുടെ പരിക്ക് ഗുരുതരമല്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മുൻകരുതൽ എന്ന രൂപേണയാണ് മെഡിനയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ലിസാൻഡ്രോ ടീമിൽ തന്നെ ഉണ്ടാകും
🚨🚨| Lisandro Martínez has NO injury and only received a knock. He will travel for Argentina duty. [@gastonedul] pic.twitter.com/7keEsAiVX1
— centredevils. (@centredevils) September 3, 2023
24 കാരനായ ഈ ഡിഫൻഡർ കഴിഞ്ഞ ജൂൺ മാസത്തിലെ സൗഹൃദ മത്സരങ്ങളിൽ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു.ഇൻഡോനേഷ്യക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.ലീഗ് വൺ ക്ലബ്ബായ ലെൻസിന് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്.അർജന്റീന നാഷണൽ ടീമിന് വേണ്ടി ആകെ മൂന്ന് മത്സരങ്ങളിൽ ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.