ലിബർട്ടഡോറസ് ഡ്രോ:
അർജന്റീന താരങ്ങളെ ക്ഷണിച്ച് കോൺമെബോൾ!
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നാണ് കോപ്പാ ലിബർട്ടഡോറസ് അറിയപ്പെടാറുള്ളത്. അടുത്ത സീസണിലേക്കുള്ള കോപ്പ ലിബർട്ടഡോറസിന്റെ നറുക്കെടുപ്പ് ഈ മാസം 27ആം തീയതിയാണ് നടക്കുക. ഈ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അർജന്റീന ദേശീയ ടീം താരങ്ങളെ ഇപ്പോൾ കോൺമെബോൾ ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോക ചാമ്പ്യന്മാരായ അർജന്റീന താരങ്ങളെ ആദരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ അർജന്റീന താരങ്ങൾ ഇതിൽ പങ്കെടുക്കുമോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കാരണം അർജന്റീന സൗഹൃദ മത്സരം കളിക്കുന്നതിന് തൊട്ട് മുന്നേയുള്ള ദിവസത്തിലാണ് ഈ നറുക്കെടുപ്പ് അരങ്ങേറുന്നത്.
🚨 Argentina National Team will travel to the 2023 Copa Libertadores draw in Paraguay on 27th March. The event will be called — "The Cup returns home" where Argentina NT will be honored as the World Champions. @Sebasrur 🇦🇷✨🏆 pic.twitter.com/vwjNcmYpMD
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 12, 2023
ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.ആദ്യമത്സരത്തിൽ പനാമയാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ച് 23 ആം തീയതിയാണ് മത്സരം നടക്കുക. പിന്നീട് മാർച്ച് 28 ആം തീയതിയാണ് അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നത്.കുറകാവോയാണ് ഈ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിന്റെ തലേ ദിവസമാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
അർജന്റീനയുടെ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളും അവരുടെ നാട്ടിൽ വച്ച് തന്നെയാണ് നടക്കുക. ഈ മത്സരങ്ങൾക്ക് ശേഷം ആരാധകർക്ക് മുന്നിൽ വേൾഡ് കപ്പ് കിരീടം പ്രദർശിപ്പിക്കാനാണ് അർജന്റീന ഉദ്ദേശിക്കുന്നത്. വലിയ ആരാധക പങ്കാളിത്തം ഈ രണ്ടു മത്സരങ്ങളിലും അർജന്റീന പ്രതീക്ഷിക്കുന്നുണ്ട്