ലക്ഷ്യം യൂറോ കപ്പ് കിരീടം തന്നെ : പോർച്ചുഗീസ് സൂപ്പർ താരം പറയുന്നു!
ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗല്ലിന് സാധിച്ചിട്ടുണ്ട്. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു സ്ലോവാക്യയെ പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നത്. ഇരട്ട ഗോളുകളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ തിളങ്ങുകയായിരുന്നു.ഇതോടുകൂടി അടുത്ത യൂറോകപ്പിന് യോഗ്യത നേടാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും യോഗ്യത നേടിയതിന് പിന്നാലെ ചില കാര്യങ്ങൾ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവ പറഞ്ഞിട്ടുണ്ട്. അടുത്ത യൂറോ കപ്പ് കിരീടം തന്നെയാണ് ലക്ഷ്യം എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. കിരീടം നേടിക്കൊണ്ട് പോർച്ചുഗീസ് ജനതയ്ക്ക് സന്തോഷം പകരണമെന്നും സിൽവ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo will be playing his 14th (!) major International tournament now that Portugal has officially qualified for the UEFA EURO 2024. 🇵🇹 pic.twitter.com/ms4YI4ZtmB
— TCR. (@TeamCRonaldo) October 14, 2023
” ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം. ഇതൊരു സ്ട്രോങ്ങ് ജനറേഷനാണ്.ചില സമയങ്ങളിൽ കാര്യങ്ങൾ നമ്മൾ കരുതിയ പോലെ നടക്കണം എന്നില്ല. എന്നിരുന്നാലും നമ്മുടെ ഉത്തരവാദിത്വങ്ങളും നമ്മൾ മനസ്സിലാക്കണം. ഞങ്ങളുടെ ലക്ഷ്യം യൂറോ കപ്പ് കിരീടം തന്നെയാണ്.അതിനുവേണ്ടി ഒരുമിച്ച് നിന്ന് ഫൈറ്റ് ചെയ്യണം.ഞങ്ങൾ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി പടിപടിയായി കൊണ്ടാണ് മുന്നോട്ടു പോകേണ്ടത്.2016 യൂറോകപ്പ് നേടിയ പോർച്ചുഗീസ് ടീം ബെസ്റ്റ് ജനറേഷൻ ആയിരുന്നു.ഞങ്ങൾക്കും അതിൽ ഇടം നേടണം.നേഷൻസ് ലീഗ് കിരീടം ഞങ്ങൾ നേടിക്കഴിഞ്ഞിട്ടുണ്ട്.ഇനി യൂറോ കപ്പ് കൂടി നേടി ആരാധകർക്ക് സന്തോഷം പകരണം ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.
പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസ്സിന് കീഴിൽ തകർപ്പൻ പ്രകടനമാണ് പോർച്ചുഗൽ നടത്തുന്നത്.യുറോ യോഗ്യതയിൽ ആകെ കളിച്ച 7 മത്സരങ്ങളിൽ ഏഴിലും അവർ വിജയിച്ചിട്ടുണ്ട്.ആകെ 27 ഗോളുകൾ നേടിയ പോർച്ചുഗൽ കേവലം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.