ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞു :ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സന്ദേശം!
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകളാണ് മത്സരത്തിൽ നേടിയത്.
ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങളാണ് റൊണാൾഡോ കളിച്ചത്. അതിൽ നിന്ന് നാല് ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇപ്പോഴത്തെ ഇതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമങ്ങളിൽ ഒരു സന്ദേശം റൊണാൾഡോ പങ്കുവെച്ചിട്ടുണ്ട്. തന്റെ ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞു എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
2 jogos, 2 vitórias! Objetivo cumprido. Feliz por ter contribuído para este início muito positivo da nossa seleção. Vamos!💪🏼🇵🇹 pic.twitter.com/mLmlAVGFiU
— Cristiano Ronaldo (@Cristiano) March 26, 2023
” രണ്ട് മത്സരങ്ങൾ, രണ്ട് വിജയങ്ങൾ,ലക്ഷ്യം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. ടീമിന്റെ പോസിറ്റീവായ ഈ തുടക്കത്തിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. നമുക്ക് മുന്നോട്ടു പോവാം ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്.
ഏതായാലും ഇനി അടുത്ത ജൂൺ മാസത്തിലാണ് റൊണാൾഡോ പോർച്ചുഗലിന്റെ ജേഴ്സിയിൽ തിരിച്ചെത്തുക.അൽ നസ്റിന് വേണ്ടിയാണ് അടുത്ത മത്സരത്തിൽ റൊണാൾഡോ കളത്തിലേക്ക് ഇറങ്ങുക.സൗദി അറേബ്യയിലും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ റൊണാൾഡോ നടത്തുന്നത്.