ലക്ഷ്യം പുരോഗതി കൈവരിക്കൽ തന്നെയെന്ന് സ്കലോണി, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ഈ മാസത്തെ അവസാന പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ അർജന്റീന. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ 24 മത്സരത്തിൽ അപരാജിതരായി കുതിക്കുകയാണ് അർജന്റീന. ആ കുതിപ്പ് തുടരൽ തന്നെയായിരിക്കും അർജന്റീനയുടെ ലക്ഷ്യം.

എന്നാൽ ഓരോ മത്സരം കൂടുംതോറും പുരോഗതി പ്രാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഐഡിയ എപ്പോഴും ഒന്ന് തന്നെയാണ്, എതിരാളിക്കനുസരിച്ച് പുരോഗതി കൈവരിക്കാൻ ശ്രമിക്കുക.ആർക്കെതിരെയാണ് കളിക്കുന്നത് എന്നതിനനുസരിച്ച് മാത്രമാണ് അഡാപ്റ്റ് ചെയ്യുന്നത് എന്ന് അതിനർത്ഥമില്ല.ഓരോ ടീമിനും അവരുടേതായ പ്രത്യേകതകൾ ഉണ്ട്.പക്ഷേ ഞങ്ങൾക്ക്‌ വ്യത്യസ്ഥ രീതിയിലുള്ള താരങ്ങൾ ഉണ്ട്. അവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ ടീം എപ്പോഴും എങ്ങനെ മെച്ചപ്പെടാം എന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.എതിരാളികളെ കുറിച്ച് വളരെയേറെ ചിന്തിക്കലൊന്നുമില്ല.എല്ലാം മേഖലയിലും പുരോഗതി കൈവരിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ഓരോ മത്സരത്തിന് ശേഷം ഞങ്ങൾ സ്വയം വിലയിരുത്തും. അതിനനുസരിച്ചാണ് മാറ്റങ്ങൾ വരുത്താറുള്ളത് ” ഇതാണ് സ്കലോണി പറഞ്ഞത്.

അതേസമയം ടീമിന്റെ സ്റ്റാർട്ടിങ് ഇലവൻ പുറത്ത് വിടാൻ സ്കലോണി തയ്യാറായിരുന്നില്ല. പക്ഷേ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ഒരു സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്. അത് പ്രകാരം ഒരു സംശയം മാത്രമാണ് നില നിൽക്കുന്നത്.നൂഹേൽ മൊളീനയാണോ ഗോൺസാലോ മോണ്ടിയേൽ ആണോ ആദ്യ ഇലവനിൽ ഇടം നേടുക എന്ന കാര്യത്തിൽ സംശയമുണ്ട്.മാർക്കോസ് അക്യുന, എയ്ഞ്ചൽ ഡി മരിയ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടിയേക്കും.നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവർക്കായിരിക്കും സ്ഥാനം നഷ്ടപ്പെടുക. Tyc നൽകുന്ന അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Emiliano Martínez; Gonzalo Montiel or Nahuel Molina, Cristian Romero, Nicolás Otamendi, Marcos Acuña; Angel Di María, Rodrigo De Paul, Leandro Paredes, Giovani Lo Celso; Lionel Messi, Lautaro Martínez.

കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ അർജന്റീന തകർത്തു വിട്ടിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലായിരിക്കും മെസ്സിയും സംഘവും ഇന്ന് കളത്തിലേക്കിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *