ലക്ഷ്യം കിരീടം,ഇത്‌ തന്റെ അവസാന കോപ്പയെന്ന് വിശ്വസിച്ച് സുവാരസ്!

ഈ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യമത്സരത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ഉറുഗ്വ. എതിരാളികൾ കരുത്തരായ അർജന്റീനയാണ്.കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും സമനില വഴങ്ങിക്കൊണ്ടാണ് ഉറുഗ്വയുടെ വരവ്. ഏതായാലും ഇതിന് മുന്നോടിയായി തന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂപ്പർ താരം ലൂയിസ് സുവാരസ്.34-കാരനായ തന്റെ അവസാനത്തെ കോപ്പയായിരിക്കാം ഇതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കൂടാതെ തന്റെ കുടുംബത്തിന് വേണ്ടി താൻ ഈ കോപ്പ കിരീടം വിജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും സുവാരസ് അറിയിച്ചു.

” എന്റെ കുടുംബം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഈ കോപ്പ അമേരിക്ക കളിക്കുന്നത്.അവർക്ക് വേണ്ടി ഈ കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ മൂന്ന് മക്കളും ഞാൻ ദേശീയ ടീമിനൊപ്പം ഒന്നും നേടിയതായിട്ട് കണ്ടിട്ടില്ല.എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്നമാണ്.ഒരുപക്ഷെ ഇതായിരിക്കാം എന്റെ അവസാനത്തെ കോപ്പ അമേരിക്ക.ഞാൻ ഇത്‌ ആസ്വദിക്കാനും ടീമിന് പരമാവധി നൽകാനും ശ്രമിക്കും.എനിക്ക് ഒരു കോപ്പ കിരീടമുണ്ട്. പക്ഷേ എനിക്ക് ഒന്ന് കൂടെ നേടണമെന്നുണ്ട്. എന്റെ മക്കളുടെ അവരുടെ പിതാവിനെ അമേരിക്കയുടെ ചാമ്പ്യനായി കാണണം.അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ ഒരു കാര്യമായിരിക്കും ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *