റോബോട്ടുകളെപ്പോലെ ജോയ്സ്റ്റിക്ക് ഉപയോഗിച്ച് താരങ്ങളെ കൈകാര്യം ചെയ്യാൻ കഴിയില്ല:സ്‌കലോണി

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അവരുടെ ദേശീയ ടീമിൽ ഉണ്ടാക്കിയെടുത്ത മാറ്റങ്ങൾ വളരെ വലുതാണ്. 2018 വേൾഡ് കപ്പിനു ശേഷമായിരുന്നു സ്‌കലോണി പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്. അതിനുശേഷം അർജന്റീനക്ക് ഉണ്ടായ വളർച്ച അത്ഭുതകരമാണ്. ഇന്ന് ഇന്റർനാഷണൽ ഫുട്ബോളിലെ സകലതും വെട്ടിപ്പിടിക്കാൻ ഇദ്ദേഹത്തിന് കീഴിൽ അർജന്റീനക്ക് സാധിച്ചു.

കാര്യങ്ങളെ വളരെ പ്രായോഗിക തലത്തിൽ സമീപിക്കുന്ന ഒരു പരിശീലകനാണ് സ്‌കലോണി.അർജന്റീനയുടെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് ഇപ്പോൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. നമ്മുടെ ഫുട്ബോൾ സംസ്കാരം സ്ഫോടനാത്മകമാണെന്നും റോബോട്ടുകൾ പോലെ ജോയ്സ്റ്റിക്ക് ഉപയോഗിച്ച് താരങ്ങളെ ഹാൻഡിൽ ചെയ്യാൻ കഴിയില്ല എന്നുമാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

നമ്മുടെ ഫുട്ബോൾ കൾച്ചർ സ്ഫോടനാത്മകമാണ്.ഡിഫൻഡർമാരെ ഏറ്റെടുക്കുന്നു,നട്ട്മഗ്ഗുകൾ ത്രോ ചെയ്യുന്നു, ചെറിയ ഡിസ്റ്റൻസിൽ തന്നെ ഒരു പ്രതിരോധ മതിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് നമ്മുടെ സ്ട്രാറ്റജികൾ. നമുക്ക് ഒരിക്കലും താരങ്ങളെ റോബോട്ടുകളെ പോലെ ഉപയോഗിച്ച് ജോയ്സ്റ്റിക്ക് ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ സാധിക്കില്ല ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ പരിശീലക സ്ഥാനത്തു നിന്നും താൻ ഒഴിയും എന്ന സൂചന നേരത്തെ സ്‌കലോണി നൽകിയിരുന്നു.എന്നാൽ അദ്ദേഹം ഉടൻതന്നെ രാജിവെക്കാൻ സാധ്യതയില്ല. തീരുമാനത്തെക്കുറിച്ച് താൻ ശാന്തനായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പുതുതായി സ്‌കലോണി പറഞ്ഞിരുന്നത്. അടുത്ത കോപ്പ അമേരിക്കയിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ ഇദ്ദേഹം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *