റൊമേറോയെ കളിപ്പിക്കരുതെന്ന് ആവിശ്യം, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ നേരിടാനിരിക്കുകയാണ് അർജന്റീന. ഇന്ത്യൻ സമയം നാളെ രാവിലെ 6:30-നാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ കളിക്കുമോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. താരത്തിനെ പരിക്കാണ് അലട്ടുന്നത്. അതേസമയം താരത്തിന് കളിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ താരത്തിന്റെ ക്ലബായ അറ്റലാന്റ റൊമേറോയെ കളിപ്പിക്കരുത് എന്നാവിശ്യപ്പെട്ടു കൊണ്ട് അർജന്റീനയെ സമീപിച്ചിട്ടുണ്ട്. താരം പരിക്കിൽ നിന്നും പൂർണ്ണമുക്തി നേടാൻ വേണ്ടിയാണ് അറ്റലാന്റ ഇത്തരമൊരു ആവിശ്യവുമായി അർജന്റീനയെ സമീപിച്ചിട്ടുള്ളത്. എന്നാൽ താരം സജ്ജനായാൽ സ്കലോണി കളിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
#SelecciónArgentina🇦🇷 Viaje a Brasil sin equipo confirmado
— TyC Sports (@TyCSports) July 2, 2021
La Albiceleste llegará a Goiania en horas de la noche, para quedar a la espera del duelo de mañana por cuartos de final ante Ecuador.https://t.co/Bi1ncSJ6SJ
എമിലിയാനോ മാർട്ടിനെസ് ആയിരിക്കും മത്സരത്തിൽ അർജന്റീനയുടെ ഗോൾ കീപ്പർ. ഡിഫൻസിൽ നഹേൽ മൊളീന,നിക്കോളാസ് ഓട്ടമെന്റി, മാർക്കോസ് അക്യുന എന്നിവർ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. റൊമേറോ പരിക്കിൽ നിന്നും മുക്തനായാൽ അദ്ദേഹം കളിക്കും. അല്ലെങ്കിൽ പെസല്ലയായിരിക്കും ആ സ്ഥാനത്ത് ഇടം നേടുക.മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലോ സെൽസോ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ ടിവൈസി സ്പോർട്ട് ചൂണ്ടികാണിക്കുന്നത്.അതേസമയം ഇരുവർക്കുമൊപ്പം ലിയാൻഡ്രോ പരേഡസോ അതല്ലെങ്കിൽ ഗൈഡോ റോഡ്രിഗസോ സ്റ്റാർട്ട് ചെയ്യും.മുന്നേറ്റനിരയിൽ ലയണൽ മെസ്സിയും ലൗറ്ററോ മാർട്ടിനെസുമുണ്ടാവും.ഇരുവർക്കുമൊപ്പം പപ്പു ഗോമസ്, നിക്കോളാസ് ഗോൺസാലസ് എന്നിവരിൽ ഒരാളായിരിക്കും സ്റ്റാർട്ട് ചെയ്യുക. ഇലവൻ ഇങ്ങനെയാണ്…
Emiliano Martínez; Nahuel Molina Lucero, Cristian Romero or Germán Pezzella, Nicolás Otamendi, Marcos Acuña; Rodrigo De Paul, Leandro Paredes or Guido Rodríguez, Giovani Lo Celso; Lionel Messi, Lautaro Martínez, and Alejandro Gómez or Nicolás González.