റൊമേറോക്കും പരിക്ക്, അർജന്റീനക്ക് ആശങ്ക!
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബിയയോട് 2-2 ന്റെ സമനില വഴങ്ങാനായിരുന്നു അർജന്റീനയുടെ വിധി. മത്സരത്തിൽ അർജന്റീനയുടെ ആദ്യഗോൾ നേടിയത് യുവഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയായിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഹെഡറിലൂടെയാണ് താരം വല കുലുക്കിയത്. അർജന്റീന ജേഴ്സിയിൽ താരം നേടുന്ന ആദ്യഗോളാണിത്. രണ്ടാം മത്സരത്തിൽ തന്നെ ഗോൾ നേടാനായി എന്നുള്ളത് അദ്ദേഹത്തിന് സന്തോഷം പകരുന്ന കാര്യമായിരിക്കും. എന്നാൽ താരത്തിന്റെ കാര്യത്തിൽ തന്നെ അർജന്റീനക്ക് ആശങ്കയുമുണ്ട്. എന്തെന്നാൽ താരത്തിന് പരിക്കേറ്റതാണ് ആശങ്കക്ക് വഴിവെച്ചിരിക്കുന്നത്.
🚨 Alarma por Romero en la #SelecciónArgentina: ¿Se pierde el debut en la #CopaAmérica?
— TyC Sports (@TyCSports) June 9, 2021
El defensor, autor de un gol contra Colombia, salió con una molestia en el segundo tiempo: temen que sea una lesión muscular.https://t.co/0YWYkQKk80
മത്സരത്തിന്റെ 64-ആം മിനുട്ടിലാണ് താരത്തിന് പരിക്കേൽക്കുന്നത്. തുടർന്ന് താരം കളം വിടുകയും ജർമൻ പെസല്ല പകരക്കാരനായി ഇറങ്ങുകയും ചെയ്തു. മസിൽ ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തപ്പെട്ടത്.ഇനി കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.ജൂൺ പതിനാലിന് ചിലിക്കെതിരെ നടക്കുന്ന ആദ്യമത്സരം ഒരുപക്ഷെ താരത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും കൂടുതൽ വിശദമായ പരിശോധനക്ക് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.ഈ സീസണിലെ സിരി എയിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് റൊമേറോ. ചിലിക്കെതിരെയുള്ള മത്സരത്തിൽ താരം തകർപ്പൻ പ്രകടനം നടത്തിയിരുന്നു.