റൊണാൾഡീഞ്ഞോ പോലും കയ്യടിച്ച ആൽവരസിന്റെ അത്ഭുതഗോൾ!
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന ക്രൊയേഷ്യയെ തകർത്തു വിട്ടിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം നടത്തിയ അർജന്റീന കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുകയും അതുവഴി രാജകീയമായി തന്നെ ഫൈനലിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
സൂപ്പർ താരം ഹൂലിയൻ ആൽവരസ് മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളുകളാണ് ഈ മാഞ്ചസ്റ്റർ സിറ്റി താരം നേടിയിട്ടുള്ളത്. മാത്രമല്ല അർജന്റീനക്ക് അനുകൂലമായ പെനാൽറ്റി ലഭിക്കാൻ കാരണക്കാരനായതും ആൽവരസ് തന്നെയായിരുന്നു.
മത്സരത്തിന്റെ 39ആം മിനുട്ടിലാണ് ആൽവരസിന്റെ അത്ഭുത ഗോൾ പിറക്കുന്നത്. മൈതാന മധ്യത്തിൽ നിന്ന് ലയണൽ നീട്ടി നൽകിയ പന്തുമായി കുതിച്ച ആൽവരസ് ആ പന്ത് ക്രൊയേഷ്യയുടെ വലയിൽ എത്തിക്കുകയായിരുന്നു. ഡിഫൻഡർമാരെ മുഴുവനും കൺഫ്യൂഷനിൽ ആക്കി കൊണ്ടാണ് ഏകദേശം 54 മീറ്ററോളം ആൽവരസ് സോളോ റൺ നടത്തിയിട്ടുള്ളത്.യുറാനോവിച്ച്,സോസ എന്നിവർ ആ ഒരു ബോൾ തട്ടിയകറ്റാൻ ശ്രമിച്ചുവെങ്കിലും ആൽവരസ് തന്നെ നിയന്ത്രിച്ച് പന്ത് ഫിനിഷ് ചെയ്യുകയായിരുന്നു.ഒരു അത്ഭുതകരമായ ഗോൾ തന്നെയായിരുന്നു പിറന്നിരുന്നത്.
Just noticed this. For that second brilliant #JulianAlvarez goal Julian Alvarez almost ran the whole length of the pitch. He was actually defending a corner in his own half before making that rampaging run with the ball through the Croatia defence. What a player. #WorldCup2022 pic.twitter.com/VzcXvdj72n
— Shiva Chettri (@shivachettri) December 14, 2022
അതിനേക്കാൾ മനോഹരമായത് ആ ഗോളിന് കയ്യടിക്കാൻ വേണ്ടി റൊണാൾഡീഞ്ഞോ ആ വേദിയിൽ ഉണ്ടായിരുന്നു എന്നുള്ളതാണ്. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ പോലും കയ്യടിച്ച ഒരു അത്ഭുത ഗോളാണ് ഹൂലിയൻ ആൽവരസ് മത്സരത്തിൽ നേടിയിട്ടുള്ളത്. മാത്രമല്ല ലയണൽ മെസ്സിയുടെ ഗോളിനും ഡീഞ്ഞോയുടെ അഭിനന്ദനങ്ങൾ ഉണ്ടായിരുന്നു.
Y si, el buen fútbol se aplaude Dinho querido 😍 pic.twitter.com/wy30yxN3vU
— Maxi Garcia (@maxi6arcia) December 13, 2022
ഏതായാലും വേൾഡ് കപ്പ് കിരീടം എന്ന മെസ്സിയുടെ സ്വപ്നത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ മാത്രം അകലമാണുള്ളത്. അത് പൂവണിയുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകരുമുള്ളത്.