റെക്കോർഡുകൾ ആണ് എന്റെ മോട്ടിവേഷൻ: CR7

ഇന്ന് യുറോ യോഗ്യതയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലിച്ചൻസ്റ്റെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15 ന് പോർച്ചുഗലിന്റെ മൈതാനത്ത് വച്ചാണ് ഈ ഒരു മത്സരം നടക്കുക.ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ റൊണാൾഡോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അങ്ങനെയാണെങ്കിൽ റൊണാൾഡോ തന്നെയായിരിക്കും പോർച്ചുഗലിനെ നയിക്കുക.

ഈ മത്സരത്തിൽ പങ്കെടുക്കുന്നതോടുകൂടി ഒരു റെക്കോർഡ് സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിയും. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന കാര്യത്തിൽ കുവൈത്ത് ഇതിഹാസമായ ബദർ അൽ മുത്താവക്കൊപ്പം റെക്കോർഡ് പങ്കെടുക്കുകയാണ് റൊണാൾഡോ. 196 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി കളിച്ചിട്ടുള്ളത്.ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കാൻ ആയാൽ ഈ റെക്കോർഡ് സ്വന്തം പേരിൽ മാത്രമായി കുറിക്കാൻ റൊണാൾഡോക്ക് സാധിക്കും.ഇതിനെക്കുറിച്ച് ഇന്നലത്തെ പത്രസമ്മേളനത്തിൽ റൊണാൾഡോയോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്.

“റെക്കോർഡുകൾ എപ്പോഴും പോസിറ്റീവ് ആണ്. എന്റെ മോട്ടിവേഷൻ ഇത്തരത്തിലുള്ള റെക്കോർഡുകളാണ്.റെക്കോർഡുകൾ തകർക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.ഈ റെക്കോർഡ് വളരെ സ്പെഷ്യൽ ആയ ഒന്ന് തന്നെയാണ്.ഇത് സംഭവിച്ചു കഴിഞ്ഞാൽ ഞാൻ വളരെയധികം അഭിമാനം കൊള്ളും.പക്ഷേ എനിക്ക് ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കണം.ഞാൻ ഇവിടെ വെച്ച് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

196 മത്സരങ്ങൾ പോർച്ചുഗലിനു വേണ്ടി കളിച്ചിട്ടുള്ള റൊണാൾഡോ 118 ഗോളുകൾ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ തന്നെയാണ് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും. താരത്തിൽ നിന്ന് കൂടുതൽ ഗോളുകൾ ആരാധകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *