റൂമർ : നെയ്മറും റിച്ചാർലീസണും ഒരുമിക്കുന്നു!
ബ്രസീലിയൻ സൂപ്പർതാരം റിച്ചാർലീസണെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സീസണാണ്.ഒരുപാട് കാലം അദ്ദേഹം ഫോമൗട്ടായിരുന്നു. കൂടാതെ പരിക്ക് അദ്ദേഹത്തെ വല്ലാതെ അലട്ടുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ 28 മത്സരങ്ങളാണ് ഈ സീസണിൽ താരം ടോട്ടൻഹാമിന് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകളും 4 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അടുത്ത കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് ബ്രസീൽ പരിശീലകൻ പ്രഖ്യാപിച്ചപ്പോൾ റിച്ചാർലീസൺ അതിൽ ഇടം നേടിയിരുന്നില്ല.പരിക്ക് കാരണമാണ് അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത് എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. നിലവിൽ പരിക്കിന്റെ പിടിയിലാണ് റിച്ചാർലീസൺ ഉള്ളത്. പ്രീമിയർ ലീഗിൽ ഇനി ടോട്ടൻഹാമിന് രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്.ഈ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും.
🚨 EXCLUSIVE: Al-Hilal will pursue the signing of Tottenham’s Richarlison this summer, Mail Sports understands.
— Mail Sport (@MailSport) May 11, 2024
The 27-year old has been on the Saudi giants radar since Neymar’s season ending injury in January. pic.twitter.com/NcPztFr89Z
മാത്രമല്ല വരുന്ന സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ഇപ്പോൾ ക്ലബ്ബിന് പ്ലാനുകൾ ഉണ്ട്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയേക്കും.റിച്ചാർലീസണിന്റെ ബ്രസീലിയൻ സഹതാരവും സുഹൃത്തുമായ നെയ്മർ ജൂനിയറുമായി താരം ഒരുമിക്കാനുള്ള സാധ്യത ഇവിടെയുണ്ട്. എന്തെന്നാൽ നെയ്മറുടെ ക്ലബ്ബായ അൽ ഹിലാലിന് റിച്ചാർലീസണെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പക്ഷേ ഈ താരം ഇപ്പോൾ തന്നെ സൗദിയിലേക്ക് പോകുമോ എന്നുള്ളത് സംശയമാണ്. മാത്രമല്ല മിട്രോവിച്ച്,മാൽക്കം എന്നീ സ്ട്രൈക്കർമാർ അൽ ഹിലാലിലുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് അവിടെയും അവസരങ്ങൾ പരിമിതമായിരിക്കും. യൂറോപ്പിൽ തന്നെ തുടരാനുള്ള ശ്രമങ്ങളായിരിക്കും റിച്ചാർലീസൺ നടത്തുക.പക്ഷേ മറ്റേത് ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ഇതുവരെ ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല.