റിച്ചാർലീസണിന്റെ ഹാട്രിക്കിൽ ജർമ്മനിയെ തകർത്ത് ബ്രസീൽ, അർജന്റീനക്ക് തോൽവി!
ഒളിമ്പിക്സിൽ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ബ്രസീലിന് വിജയം. കഴിഞ്ഞ ഒളിമ്പിക്സ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ ഒരിക്കൽ കൂടി കൊമ്പുകോർത്തപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ജർമ്മനിയെ തകർത്തു വിട്ടത്. ഹാട്രിക് നേടിയ സൂപ്പർ താരം റിച്ചാർലീസണാണ് ബ്രസീലിന്റെ വിജയശില്പി. മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ തന്നെ റിച്ചാർലീസൺ ഹാട്രിക് നേടുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ജർമ്മനി തിരിച്ചു വരവിനുള്ള ശ്രമം നടത്തിയെങ്കിലും 94-ആം മിനുട്ടിൽ പൗളിഞ്ഞോ നേടിയ ഗോൾ ബ്രസീലിന് ജയം ഉറപ്പിക്കുകയായിരുന്നു.മത്സരത്തിൽ ബ്രസീലിയൻ താരം കുൻഹ പെനാൽറ്റി പാഴാക്കി.അരാന, കുൻഹ, ഗിമിറസ് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.അമിരി, അക്കെ എന്നിവരാണ് ജർമ്മനിയുടെ ഗോളുകൾ നേടിയത്.
Everton forward Richarlison scored a first-half hat-trick against Germany for Brazil in their opening match in the men's football tournament at the Tokyo Olympics 🇧🇷🇩🇪
— Sky Sports News (@SkySportsNews) July 22, 2021
അതേസമയം കരുത്തരായ അർജന്റീനക്ക് ആദ്യമത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഓസ്ട്രേലിയയാണ് അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയത്.മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ വെയിൽസ് നേടിയ ഗോളിലൂടെ ഓസ്ട്രേലിയ ലീഡ് നേടുകയായിരുന്നു.നാൽപതിയഞ്ചാം മിനുട്ടിൽ അർജന്റൈൻ താരം ഒർട്ടിഗ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് അർജന്റീനക്ക് തിരിച്ചടിയായി.80-ആം മിനുട്ടിൽ ടിലിയോ ഓസ്ട്രേലിയക്ക് വേണ്ടി രണ്ടാം ഗോൾ നേടിയതോടെ അർജന്റീന തലകുനിച്ചു മടങ്ങുകയായിരുന്നു.ഇനി ഈജിപ്തിനെതിരെയാണ് അർജന്റീനയുടെ മത്സരം.
Australia surprise Argentina with a 0-2 win 🇦🇺💥 pic.twitter.com/ixBL009tOP
— 433 (@433) July 22, 2021