റിച്ചാർലീസണിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, പ്രതികരണമറിയിച്ച് പപ്പു ഗോമസ്!
കഴിഞ്ഞ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിന്റെ ഭാഗമായിരുന്നു പപ്പു ഗോമസ്. താരം രണ്ട് ഗോളുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്റീന കിരീടം ചൂടിയതിന് ശേഷവും അതിന്റെ ആവേശം അവസാനിച്ചിരുന്നില്ല. താരങ്ങൾ തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പോര് നടത്തുന്നത് നമ്മൾ കണ്ടിരുന്നു.ബ്രസീലിയൻ താരം റിച്ചാർലീസണും അർജന്റൈൻ താരങ്ങളുമായിരുന്ന നേർക്കുനേർ വന്നിരുന്നത്.ഏതായാലും ഈ വിഷയത്തിലിപ്പോൾ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് അർജന്റൈൻ താരമായ പപ്പു ഗോമസ്. റിച്ചാർലീസണിന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡാനി ആൽവസിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മൾ കാണാറില്ലല്ലോ എന്നുമാണ് പപ്പു ഗോമസ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Alejandro Papu Gomez comments on winning the Copa America, Lionel Messi, the Argentina team, the World Cup, how they compare to Euro champions Italy. https://t.co/R7QA42mnr4
— Roy Nemer (@RoyNemer) August 17, 2021
” ബ്രസീലിനെതിരെയുള്ള വിജയം അത്ഭുതകരമായിരുന്നു.നമുക്കറിയാം കോവിഡ് പ്രശ്നങ്ങൾ എല്ലാം മാറ്റിമറിച്ചു.ഞങ്ങൾക്ക് ഒരിക്കൽ കൂടി ബ്രസീലിലേക്ക് പോവേണ്ടി വന്നു.2019-ൽ സംഭവിച്ചതെല്ലാം റഫറി കാരണമായിരുന്നു.ഞങ്ങൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറ്റു ചില കാര്യങ്ങൾ ഞങ്ങൾക്ക് ശക്തി പകർന്നു.അതിന് ശേഷം സോഷ്യൽ മീഡിയയിൽ സംഭവിച്ച കാര്യങ്ങൾ വലിയ സംഭവമാക്കാനൊന്നുമില്ല.തീർച്ചയായും തോൽവി അവർക്ക് വേദന ഏൽപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യം സത്യമാണ്.പക്ഷേ ഡാനി ആൽവെസ് അതുമായി ബന്ധപ്പെട്ട് കൊണ്ട് എന്തെങ്കിലും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അതേസമയം റിച്ചാർലീസൺ, അദ്ദേഹത്തിന് 23 വയസ്സേ ഒള്ളൂ.അത്കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്.എന്തൊക്കെയായാലും കളത്തിൽ സത്യത്തെയാണ് കാണാൻ സാധിക്കുക.സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് വേണമെങ്കിൽ എന്തും പറയാം, പക്ഷേ അത് കളിക്കളത്തിൽ കൂടി ചെയ്തു കാണിക്കണം.ഇനി അർജന്റീനയും ബ്രസീലും തമ്മിൽ വരാനിരിക്കുന്ന മത്സരം മികച്ചതായിരിക്കും.എപ്പോഴും ഇതൊരു ക്ലാസിക്കോ ആയിരിക്കും, പക്ഷെ ഇപ്പോൾ അവർക്ക് മുറിവേറ്റിരിക്കുന്നു ” പപ്പു ഗോമസ് പറഞ്ഞു.ഈ വരുന്ന സെപ്റ്റംബർ ആറിനാണ് ബ്രസീലും അർജന്റീനയും മുഖാമുഖം വരുന്നത്. മത്സരഫലം ആർക്കൊപ്പമാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.