റയൽ മാഡ്രിഡിലെ നെയ്മറാണ് : റോഡ്രിഗോയെ കുറിച്ച് ടിറ്റെയുടെ മകൻ.
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിയൻ സ്‌ക്വാഡ് പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ റയൽ മാഡ്രിഡിന്റെ യുവസൂപ്പർ താരമായ റോഡ്രിഗോക്ക് ഇടം നേടാൻ സാധിച്ചിരുന്നു. തന്റെ ആദ്യത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് നിലവിൽ റോഡ്രിഗോയുള്ളത്. എന്നാൽ താര സമ്പന്നമായ ബ്രസീലിന്റെ മുന്നേറ്റ നിരയിൽ റോഡ്രിഗോ എവിടെ കളിക്കുമെന്നുള്ളത് ഒരു ചോദ്യം തന്നെയാണ്.
എന്നാൽ ബ്രസീലിയൻ പരിശീലകനായ ടിറ്റെയുടെ മകനും അതോടൊപ്പം തന്നെ അസിസ്റ്റന്റ് പരിശീലകനുമായ മാത്യൂസ് ബാച്ചി ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയിട്ടുണ്ട്. അതായത് മുന്നേറ്റ നിരയിൽ ഏത് പൊസിഷനിലും കളിപ്പിക്കാൻ പറ്റുന്ന താരമാണ് റോഡ്രിഗോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡിൽ നെയ്മറായി കൊണ്ട് കൊണ്ട് കളിക്കുന്ന താരം കൂടിയാണ് റോഡ്രിഗോയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ബാച്ചിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Rodrygo’s reaction to being called up to the World Cup ❤️ pic.twitter.com/UwlE4mDMKW
— Brasil Football 🇧🇷 (@BrasilEdition) November 8, 2022
” ഫാൾസ് നമ്പർ നയൻ ആയിക്കൊണ്ട് റോഡ്രിഗോ കളിക്കുന്നത് നമ്മൾ കണ്ടതാണ്. നമ്പർ 10 ലും കളിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.റയൽ മാഡ്രിഡിലെ നെയ്മർ ആയികൊണ്ട് അദ്ദേഹം കളിക്കാറുണ്ട്. രണ്ടു വിങ്ങിലും, അതായത് ഇടത് വിങ്ങിലും വലതു വിങ്ങിലും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് റോഡ്രിഗോ ” ഇതാണ് അസിസ്റ്റന്റ് പരിശീലകൻ കൂടിയായ ബാച്ചി പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയും ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിരുന്നു.മുന്നേറ്റ നിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് റോഡ്രിഗോ എന്നായിരുന്നു റയൽ പരിശീലകൻ പറഞ്ഞിരുന്നത്.