റയൽ മാഡ്രിഡിനെ വിറപ്പിച്ചു, മെസ്സിക്ക് പിറകിൽ ചരിത്രം കുറിച്ച് മറ്റൊരു അർജന്റീനക്കാരൻ!
ഇന്നലെ ക്ലബ് വേൾഡ് കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് വിജയം നേടിയിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഹിലാലിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് കിരീടം നേടിയത്. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ഫെഡറിക്കോ വാൽവെർദെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഈ വമ്പൻ വിജയം റയലിന് സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിൽ അൽ ഹിലാലിന്റെ രണ്ട് ഗോളുകൾ നേടിയത് അർജന്റീന താരമായ ലൂസിയാനോ വിയേറ്റോയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും ഈ അർജന്റീന താരമായിരുന്നു. ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ രണ്ട് ഗോളുകൾ നേടിയതോടെ അദ്ദേഹം ലയണൽ മെസ്സിക്ക് പിറകിൽ ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
سجل لاعبان أرجنتينيان فقط هدفين في نهائي كأس العالم للأندية في النسخة الجديدة
— بلاد الفضة 🏆 (@ARG4ARB) February 11, 2023
ليونيل ميسي | 2011 ضد سانتوس
لوسيانو فييتو | 2022 ضد ريال مدريد
🇦🇷🔝 pic.twitter.com/rKDOAJqBh2
ക്ലബ്ബ് വേൾഡ് കപ്പിന്റെ ന്യൂ എഡിഷനിൽ രണ്ട് അർജന്റീന താരങ്ങൾ മാത്രമാണ് ഇതുവരെ ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയിട്ടുള്ളത്. ഒന്നാമത്തെ താരം ലയണൽ മെസ്സിയാണ്. 2011ൽ സാൻഡോസിനെതിരെയുള്ള ഫൈനലിലാണ് മെസ്സി ബാഴ്സക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയത്. അതിനുശേഷം ഇപ്പോഴാണ് ഒരു അർജന്റീന താരം ഫൈനലിൽ ഇരട്ട ഗോളുകൾ നേടുന്നത്.
മാത്രമല്ല മറ്റൊരു കാര്യത്തിലും വിയേറ്റോ മെസ്സിക്ക് പിറകിൽ എത്തിയിട്ടുണ്ട്.ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം വിയേറ്റോയാണ്.രണ്ട് ഗോളുകളാണ് അദ്ദേഹത്തിന്റെ സംഭാവന.ആകെ നാല് ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് വിയേറ്റോ.അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ, വിയ്യാറയൽ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.2020 ലാണ് ഇദ്ദേഹം സൗദി അറേബ്യയിലേക്ക് വന്നത്.