റഫീഞ്ഞ ഇടം നേടും, അഞ്ച് മാറ്റങ്ങൾ, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ പതിനൊന്നാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കരുത്തരായ ബ്രസീൽ.ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 6 മണിക്ക് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ ഗോൾരഹിത സമനിലയിൽ കുരുങ്ങിയിരുന്നു. ഇതോടെ ബ്രസീലിന്റെ വിജയകുതിപ്പിന് വിരാമമാവുകയും ചെയ്തിരുന്നു.അത്കൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ബ്രസീൽ ഉറുഗ്വക്കെതിരെ ബൂട്ടണിയുക.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ നിന്നും അഞ്ച് മാറ്റങ്ങൾ ഉണ്ടാവുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത് .പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഗോൾകീപ്പർ പൊസിഷനിൽ ആലിസണ് പകരം എഡേഴ്‌സൺ ഇടം നേടും.പ്രതിരോധനിരയിലാണ് കാര്യമായ മാറ്റങ്ങൾ ടിറ്റെ വരുത്തിയിരിക്കുന്നത്. ഡാനിലോക്ക്‌ പകരം എമേഴ്‌സണും മാർക്കിഞ്ഞോസിന് പകരം വെരിസിമോയും ഇടം കണ്ടെത്തും.പരിക്കേറ്റ എഡർ മിലിറ്റാവോക്കും സ്ഥാനമുണ്ടാവില്ല. പകരം പരിചയസമ്പന്നനായ തിയാഗോ സിൽവയായിരിക്കും. അതേസമയം റഫീഞ്ഞ ആദ്യ ഇലവനിൽ ഇടം നേടും.ഗബ്രിയേൽ ബാർബോസക്കായിരിക്കും സ്ഥാനം നഷ്ടമാവുക. ഗ്ലോബോ പുറത്ത് വിട്ട ബ്രസീലിന്റെ ഇലവൻ ഇങ്ങനെയാണ്.

Ederson, Emerson Royal, Lucas Veríssimo, Thiago Silva and Alex Sandro; Fabinho, Fred and Lucas Paquetá; Raphinha, Gabriel Jesus and Neymar .

നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്.10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം. അതേസമയം കഴിഞ്ഞ മത്സരത്തിൽ അർജന്റീനയോട് പരാജയം രുചിച്ചാണ് ഉറുഗ്വ ബ്രസീലിനെ നേരിടാൻ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *