റഫറിയുടെ ഗിഫ്റ്റ്,ക്രിസ്റ്റ്യാനോ ആയതുകൊണ്ടാണോ നൽകിയത്? പെനാൽറ്റി വിഷയത്തിൽ ആഞ്ഞടിച്ച് ഘാന കോച്ച്!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിലൂടെയായിരുന്നു പോർച്ചുഗൽ ലീഡ് നേടിയിരുന്നത്. റൊണാൾഡോയെ വീഴ്ത്തിയതിന് തന്നെയായിരുന്നു പോർച്ചുഗലിന് ആ പെനാൽറ്റി ലഭിച്ചിരുന്നത്.
എന്നാൽ അതൊരു പെനാൽറ്റി അർഹിക്കുന്നതായിരുന്നില്ല എന്നുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ ഘാനയുടെ പരിശീലകനായ ഒട്ടോ അഡ്ഡോ ഇപ്പോൾ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ പെനാൽറ്റി പോർച്ചുഗലിന് റഫറി നൽകിയ ഗിഫ്റ്റ് ആയിരുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്. മാത്രമല്ല ക്രിസ്റ്റ്യാനോ ആയതുകൊണ്ടാണോ പെനാൽറ്റി നൽകിയതെന്നും ഇദ്ദേഹം ചോദിച്ചു.ഘാന കോച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"The referee gave a penalty which was not a penalty. Everyone saw that. Why? Because it's Ronaldo or something?"
— Fentuo Tahiru Fentuo (@Fentuo_) November 24, 2022
“If somebody scores a goal, congratulations. But this was really a gift. A special gift from the referee.”
Otto didn’t lie! pic.twitter.com/LvcxsuHoeG
” ഒരിക്കലും പെനാൽറ്റി അല്ലാത്ത ഒരു സംഭവത്തിനാണ് റഫറി പോർച്ചുഗലിന് പെനാൽറ്റി നൽകിയത്. അത് എല്ലാവരും കണ്ടതാണ്.ഇനിയിപ്പോ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയതിനാലാണോ ആ പെനാൽറ്റി നൽകിയത്. ആരെങ്കിലും ഗോൾ നേടിയാൽ സ്വാഭാവികമായും ഞങ്ങൾ അഭിനന്ദിക്കാറുണ്ട്. പക്ഷേ ഇതൊരു സമ്മാനമാണ്. റഫറിയിൽ നിന്നും പോർച്ചുഗലിന് ലഭിച്ച യഥാർത്ഥ ഗിഫ്റ്റ് ” ഇതാണ് ഘാനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ ഘാനക്ക് മത്സരത്തിൽ സാധിച്ചിരുന്നു.എന്നിരുന്നാൽ പോലും അന്തിമ വിജയം പോർച്ചുഗൽ കരസ്ഥമാക്കുകയായിരുന്നു.സൗത്ത് കൊറിയ,ഉറുഗ്വ എന്നിവരെയാണ് പോർച്ചുഗൽ ഇനി നേരിടേണ്ടത്.