റഫറിയാണ് തടസ്സമായത് : 2014 വേൾഡ് കപ്പ് അർജന്റീനക്കുള്ളതായിരുന്നുവെന്ന് ജർമ്മൻ ഇതിഹാസം!

2014 ലെ വേൾഡ് കപ്പ് കയ്യെത്തും ദൂരത്തായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന നഷ്ടമായത്. കലാശപോരാട്ടത്തിന്റെ അധിക സമയത്ത് മരിയോ ഗോട്സെ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ജർമനി അന്ന് കിരീടം ചൂടിയത്. അതിനു മുൻപ് നിരവധി അവസരങ്ങൾ അർജന്റീന പാഴാക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ പുതിയ ഒരു പ്രസ്താവനയുമായി ജർമൻ ഇതിഹാസമായ ലോതർ മത്തേവൂസ് രംഗത്ത് വന്നിട്ടുണ്ട്.അതായത് 2014-ലെ വേൾഡ് കപ്പ് കിരീടം അർജന്റീനക്കുള്ളതായിരുന്നുവെന്നും ന്യൂയറുടെ ഫൗൾ റഫറി അനുവദിക്കാത്തത് അവർക്ക് തിരിച്ചടിയായി എന്നുമാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“2014-ലെ വേൾഡ് കപ്പ് ഫൈനൽ മത്സരം അർജന്റീനയായിരുന്നു വിജയിക്കേണ്ടിയിരുന്നത്. ഞങ്ങൾക്ക് ചെറിയ ഭാഗ്യമുണ്ടായിരുന്നു. മാത്രമല്ല ന്യൂയർ അന്ന് വഴങ്ങിയ ഫൗളിന് റഫറി പെനാൽറ്റി നൽകണമായിരുന്നു.അങ്ങനെയാണെങ്കിൽ അവർ കിരീട ജേതാക്കളായേനെ ” ഇതാണ് മത്തേവൂസ് ഇൻഫോബിയോട് പറഞ്ഞിട്ടുള്ളത്.

ജർമ്മനിക്കൊപ്പം വേൾഡ് കപ്പ് കിരീടം നേടാൻ സാധിച്ച താരം കൂടിയാണ് ലോതർ മത്തേവൂസ്. ഇത്തവണത്തെ കിരീട ഫേവറേറ്റ്കളിൽ അദ്ദേഹം അർജന്റീനയേയും ഉൾപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *